ഓസീസിന് 208 റണ്‍സിന്‍െറ തകര്‍പ്പന്‍ ജയം

ബ്രിസ്ബേന്‍: ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ന്യൂസിലന്‍ഡിനെതിരെ ആസ്ട്രേലിയ 208 റണ്‍സിന്‍െറ ജയവുമായി പരമ്പരയില്‍ 1-0ത്തിന്‍െറ ലീഡെടുത്തു. 504 റണ്‍സ് ലക്ഷ്യം അപ്രാപ്യമാണെന്ന് വ്യക്തമായിരുന്നെങ്കിലും അവസാന ദിനം സമനില കൊതിച്ച ന്യൂസിലന്‍ഡിനെ 295 റണ്‍സിന് ആതിഥേയര്‍ ഓള്‍ഒൗട്ടാക്കി. ഏകദിന രീതിയില്‍ ബാറ്റുവീശി 80 പന്തില്‍ 80 റണ്‍സെടുത്ത മക്കല്ലം, തെറ്റായ തീരുമാനത്തിനിരയായി പുറത്തായത് കിവീസിന് കനത്ത അടിയായി. ഏഴാമനായി പുറത്തായ 10 ഫോറും രണ്ട് സിക്സും പറത്തി. ആസ്ട്രേലിയയുടെ രണ്ട് ഇന്നിങ്സിലും സെഞ്ച്വറി നേടിയ ഡേവിഡ് വാര്‍ണറാണ് കളിയിലെ താരം.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.