Posted On
date_range Updated On
date_range രാമന്‍, ഹിര്‍വാനി, ശേഖര്‍ എന്‍.സി.എ പരിശീലകര്‍
മുംബൈ: മുന്‍ ഇന്ത്യന്‍ താരങ്ങളായ ഡബ്ള്യു വി. രാമന്‍, നരേന്ദ്ര ഹിര്‍വാനി, ടി.എ. ശേഖര്‍ എന്നിവരെ നാഷനല്‍ ക്രിക്കറ്റ് അക്കാദമിയില്‍ പരിശീലകരായി ബി.സി.സി.ഐ നിയമിച്ചു. ടെസ്റ്റ് താരമായിരുന്ന ഡബ്ള്യു വി. രാമനെ ബാറ്റിങ് കോച്ചും, ശേഖറിനെ പേസ് ബൗളിങ് കോച്ചുമായാണ് നിയമിച്ചത്. ഹിര്‍വാനി സ്പിന്‍ ബൗളിങ് കോച്ചാണ്. എന്‍.സി.എ ഡയറക്ടര്‍ ദിലിപ് വെങ്സര്‍കറുടെ നേതൃത്വത്തിലുള്ള സമിതിയാണ് പരിശീലകരെ കണ്ടത്തെിയത്. സഹായികളായ ഒരു സംഘം സഹ പരിശീലകരും ഇവര്‍ക്കുണ്ടാവും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.