അരുണ്‍ ജെയ്റ്റ്ലിക്ക് പിന്തുണയുമായി ക്രിക്കറ്റ് താരങ്ങള്‍

ന്യൂഡല്‍ഹി: ഡല്‍ഹി ആന്‍ഡ് ഡിസ്ട്രിക് ക്രിക്കറ്റ് അസോസിയേഷനെതിരെ (ഡി.ഡി.സി.എ) ഉയര്‍ന്ന അഴിമതിക്കേസില്‍ കേന്ദ്രധനമന്ത്രി അരുണ്‍ ജെയ്റ്റ്ലിക്ക് പിന്തുണയുമായി ഡല്‍ഹിയില്‍ നിന്നുള്ള ക്രിക്കറ്റ് താരങ്ങള്‍ രംഗത്തെത്തി. മുന്‍ ഇന്ത്യന്‍ താരം വീരേന്ദര്‍ സെവാഗ്, ഗൗതം ഗംഭീര്‍, ഇഷാന്ത് ശര്‍മ്മ  എന്നിവരാണ് രംഗത്തെത്തി. തങ്ങള്‍ക്ക് പ്രതിസന്ധി ഉണ്ടായിട്ടുള്ള സമയങ്ങളിലെല്ലാം സഹായത്തിനായി ജെയ്റ്റ്ലി ഉണ്ടായിരുന്നുവെന്ന് സെവാഗ് ട്വീറ്റ് ചെയ്തു. മികച്ച രീതിയിലാണ് അദ്ദേഹം കളിക്കാരോട് ഇടപഴകിയിരുന്നത്. ഏതെങ്കിലും താരത്തെ ടീമില്‍ ഉള്‍പ്പെടുത്തണമെങ്കില്‍ ജെയ്റ്റ്ലിയോട് ആവശ്യപ്പെട്ടാല്‍ മതിയാവുമായിരുന്നു. അദ്ദേഹം എല്ലാം നോക്കിക്കൊള്ളും. കളിക്കാര്‍ തെറ്റു ചെയ്താല്‍ അത് തിരുത്താനും അവര്‍ക്ക് നീതി ലഭിക്കാനും മുന്‍നിരയില്‍ അദ്ദേഹം ഉണ്ടാവുമെന്നും സെവാഗ് വ്യക്തമാക്കി.

ഇത്തരം കാര്യങ്ങള്‍ ഡി.ഡി.സി.എയിലെ മറ്റാരോടെങ്കിലും സംസാരിക്കുന്നത് സംബന്ധിച്ച് ആലോചിക്കാന്‍ പോലും കഴിയില്ളെന്ന് സെവാഗ് പറഞ്ഞു.
 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.