Posted On
date_range Updated On
date_range സിക്സറില്‍ സെഞ്ച്വറിയടിച്ച് മക്കല്ലം
വെലിങ്ടണ്‍: ടെസ്റ്റ് ക്രിക്കറ്റില്‍ സിക്സറുകളുടെ എണ്ണത്തില്‍ ന്യൂസിലന്‍ഡ് ക്യാപ്റ്റന്‍ ബ്രണ്ടന്‍ മക്കല്ലം സെഞ്ച്വറി തികച്ചു. ഇതോടെ ഏറെക്കാലം ആസ്ട്രേലിയന്‍ മുന്‍ താരം ആദം ഗില്‍ക്രിസ്റ്റ് കൈവശംവെച്ച റെക്കോഡിനൊപ്പമത്തെി. ശ്രീലങ്കക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ രംഗന ഹെറാത് എറിഞ്ഞ 66ാമത്തെ ഓവറിലെ നാലാമത്തെ പന്ത് സിക്സര്‍ പറത്തിയാണ് മക്കല്ലം നേട്ടത്തിലത്തെിയത്. 98ാമത്തെ മത്സരത്തില്‍ 170ാമത്തെ ഇന്നിങ്സിലാണ് മക്കല്ലത്തിന്‍െറ നേട്ടം. ഗില്‍ക്രിസ്റ്റ് 96 മത്സരങ്ങളില്‍നിന്നായി 137 ഇന്നിങ്സുകളില്‍നിന്നാണ് ഇത്രയും സിക്സര്‍ നേടിയത്. ഇവര്‍ക്കു പിന്നിലായി വിന്‍ഡീസിന്‍െറ ക്രിസ് ഗെയ്ല്‍ (98), ദക്ഷിണാഫ്രിക്കയുടെ ജാക് കാലിസ് (97), ഇന്ത്യയുടെ വീരേന്ദര്‍ സെവാഗ് (91) എന്നിവരാണ് ആദ്യ സ്ഥാനക്കാര്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.