Posted On
date_range Updated On
date_range കിങ്സ് കപ് വിലക്ക്: റയലിന്‍െറ ആദ്യ അപ്പീല്‍ തള്ളി
മഡ്രിഡ്: അയോഗ്യനായ താരത്തെ കളിപ്പിച്ചതിന് കോപ ഡെല്‍ റെ (സ്പാനിഷ് കിങ്സ് കപ്പ്) ടൂര്‍ണമെന്‍റില്‍നിന്ന് പുറത്താക്കിയതിനെതിരെ റയല്‍ മഡ്രിഡ് നല്‍കിയ അപ്പീല്‍ സ്പാനിഷ് ഫുട്ബാള്‍ ഫെഡറേഷന്‍ തള്ളി. തുടര്‍ന്ന് സ്പോര്‍ട്സ് ആര്‍ബിട്രേഷന്‍ കോടതിയെ സമീപിച്ചതായി റയല്‍ വ്യക്തമാക്കി. വിവാദ നായകനായ റഷ്യന്‍ താരം ഡെനിസ് ചെറിഷേവിനെ കളിക്കാന്‍ വിലക്കുള്ള കാര്യം അറിയിച്ചിരുന്നില്ളെന്നാണ് റയലിന്‍െറ വാദം. എന്നാല്‍, ആവശ്യമായ നിയമനടപടികളെല്ലാം കൈക്കൊണ്ടിരുന്നെന്ന് ചൂണ്ടിക്കാട്ടിയാണ് ഫെഡറേഷന്‍ അപ്പീല്‍ തള്ളിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.