Posted On
date_range Updated On
date_range കേരള ക്രിക്കറ്റ് ടീമിന് ഇനി രണ്ടു ക്യാപ്റ്റന്‍മാര്‍
കൊച്ചി: കേരള ക്രിക്കറ്റ് ടീമിനു ഇനി രണ്ടു ക്യാപ്റ്റന്‍മാര്‍. ചതുര്‍ദിന മത്സരങ്ങളില്‍ രോഹന്‍ പ്രേമും ഏകദിന മത്സരങ്ങളില്‍ സചിന്‍ ബേബിയും കേരളത്തെ നയിക്കും. സഞ്ജു സാംസണ്‍ ക്യാപ്റ്റന്‍ സ്ഥാനം ഒഴിഞ്ഞതോടെയാണ് വിത്യസ്ത ഫോര്‍മാറ്റുകളിലേക്ക് രണ്ടു ക്യാപ്റ്റന്‍മാരെ പരീക്ഷിക്കാന്‍ കേരളാ ക്രിക്കറ്റ് അസോസിയേഷന്‍ തീരുമാനിച്ചത്.
കഴിഞ്ഞ സീസണില്‍ സഞ്ജുവിന്‍െറ ക്യാപ്റ്റന്‍സിക്കു കീഴില്‍ കേരളം മികച്ച ഫോമിലായിരുന്നു. എന്നാല്‍, ഇത്തവണ സഞ്ജുവിന് ബാറ്റിംഗില്‍ തിളങ്ങാനായില്ല. ഹിമാചല്‍പ്രദേശിനെതിരെ തോറ്റ് രഞ്ജിയില്‍ നിന്നും ടീം പുറത്തായതോടെ സഞ്ജു ക്യാപ്റ്റന്‍ സ്ഥാനം ഒഴിയാന്‍ അനുവദിക്കണമെന്നു കെ.സി.എയോട് അഭ്യര്‍ഥിക്കുകയായിരുന്നു. നായക സ്ഥാനത്തു നിന്നും വിട്ടു നിന്ന് ബാറ്റിങ്ങിലും വിക്കറ്റ് കീപ്പിങ്ങിലും കൂടുതല്‍ ശ്രദ്ധിക്കാനാണ് സഞ്ജുവിന്‍െറ ശ്രമം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.