2-2-0-4; മാരകം മോനിഷ്

പെരിന്തല്‍മണ്ണ: തോല്‍വിയുടെയും പുറത്താവലിന്‍െറയും നിരാശക്കിടയിലും കേരള ക്യാമ്പിന് സന്തോഷം നല്‍കുകയാണ് സ്പിന്നര്‍ മോനിഷിന്‍െറ അതിശയ ബൗളിങ്. 24 റണ്‍സ് ലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയ ഹിമാചല്‍പ്രദേശിന് നഷ്ടമായ നാല് വിക്കറ്റും വീഴ്ത്തിയതും ഈ മറുനാടന്‍ മലയാളിയാണ്. എട്ട് മത്സരങ്ങളില്‍ 48 വിക്കറ്റ് വീഴ്ത്തിയ മോനിഷ് സീസണില്‍ ഏറ്റവുമധികം പേരെ പുറത്താക്കുന്ന ബൗളറുമായി. മധ്യപ്രദേശിന്‍െറ ജലജ് സക്സേനയും (46) വിദര്‍ഭയുടെ അക്ഷയ് വഖാറെയുമാണ് (45) രണ്ടും മൂന്നും സ്ഥാനങ്ങളില്‍. ഒരു സീസണില്‍ കേരളത്തിന് വേണ്ടി ഏറ്റവുമധികം വിക്കറ്റെടുത്ത ബൗളര്‍ എന്ന റെക്കോഡ് ഇതിനകം സ്വന്തമാക്കിയിരുന്നു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.