Posted On
date_range Updated On
date_range നാലാം ടെസ്റ്റ്: സ്റ്റെയ്ന്‍ കളിക്കുന്ന കാര്യം സംശയത്തില്‍ തന്നെ
ന്യൂഡല്‍ഹി: ഇന്ത്യ-ദക്ഷിണാഫ്രിക്ക ടെസ്റ്റ് പരമ്പര അവസാന മത്സരത്തിലേക്ക് ഒരു ദിനം മാത്രം ശേഷിക്കുമ്പോഴും ലോക ഒന്നാം നമ്പര്‍ പേസര്‍ ഡെയ്ല്‍ സ്റ്റെയ്ന്‍ കളിക്കാനിറങ്ങുന്ന കാര്യം സംശയത്തില്‍. പരിക്കിന്‍െറ പിടിയിലായിരുന്ന താരം ചൊവ്വാഴ്ചയും നെറ്റ്സില്‍ പരിശീലനത്തിനിറങ്ങിയില്ല. എന്നാല്‍, വീണ്ടും ഫിറ്റ്നസ് ടെസ്റ്റിന് വിധേയനായി. ബുധനാഴ്ച വീണ്ടും പരിശോധന നടക്കും. മൊഹാലിയില്‍ ഒന്നാം ടെസ്റ്റിനിടെയാണ് വയറ്റിലെ പേശികള്‍ക്ക് പരിക്കേറ്റത്.
അതേസമയം, സ്റ്റെയ്നിനും കെയ്ല്‍ അബോട്ടിനും പകരക്കാരനായി ടീമിലുള്ള മെര്‍ചന്‍റ് ഡി ലാംഗെ നെറ്റ്സില്‍ കൂടുതല്‍ സമയം ചെലവഴിച്ചു. 100 ശതമാനം ഫിറ്റ്നസ് വീണ്ടെടുക്കാതെ സ്റ്റെയിനിനെ കളത്തിലിറക്കില്ളെന്ന് ദക്ഷിണാഫ്രിക്കന്‍ അസിസ്റ്റന്‍റ് കോച്ച് അഡ്രിയാന്‍ ബിറെല്‍ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.