മീനങ്ങാടി(വയനാട്): ദക്ഷിണാഫ്രിക്കക്കെതിരായ ചതുര്‍ദിന മത്സരത്തില്‍ ഇന്ത്യ എ 204 റണ്‍സിന് ഓള്‍ ഒൗട്ട്. ദക്ഷിണാഫ്രിക്കക്ക് ഇതോടെ 338 റണ്‍സിന്‍െറ ലീഡായി. ഇന്ത്യയെ ഫോളോഓണിന് അയക്കാതെ രണ്ടാം ഇന്നിങ്സില്‍ ബാറ്റ് ചെയ്യാനിറങ്ങിയ ദക്ഷിണാഫ്രിക്കക്ക് മികച്ച തുടക്കമാണ് ലഭിച്ചിരിക്കുന്നത്. ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ വിക്കറ്റൊന്നും നഷ്ടപ്പെടാതെ ആഫ്രിക്കന്‍ സംഘം 72 റണ്‍സെടുത്തിട്ടുണ്ട്.
ദക്ഷിണാഫ്രിക്കയുടെ 542 റണ്‍സെന്ന കൂറ്റന്‍ സ്കോറിലേക്ക് ബാറ്റേന്തിയ ഇന്ത്യക്ക് കൃഷ്ണഗിരിയിലെ പിച്ചില്‍ അധിക നേരം പിടിച്ചു നില്‍ക്കാനായില്ല. വന്‍ സ്കോറിന്‍െറ സമ്മര്‍ദ്ദത്തില്‍ കളിക്കാനിറങ്ങിയ ഇന്ത്യയുടെ യുവനിരക്ക് ഒരു ഘട്ടത്തിലും ദക്ഷിണാഫ്രിക്കന്‍ ബൗളര്‍മാര്‍ക്ക് ഭീഷണിയുയര്‍ത്താനായില്ല. മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 122 റണ്‍സെന്ന നിലയില്‍ ബാറ്റിങ് തുടങ്ങിയ ഇന്ത്യക്ക് ഇന്ന് 82 റണ്‍സ് മാത്രമേ കൂട്ടിച്ചേര്‍ക്കാനായുള്ളൂ.
അഞ്ച് വിക്കറ്റെടുത്ത ഡെയ്ന്‍ പീഡ്റ്റാണ് ഇന്ത്യന്‍ ബാറ്റിങ് നിരയുടെ നടുവൊടിച്ചത്. കേശവ് മഹാരാജ് രണ്ടും വെയ്ന്‍ പാര്‍നല്‍, ഡെയ്ന്‍ പാറ്റേഴ്സണ്‍ എന്നിവര്‍ ഓരോ വിക്കറ്റും നേടി.
ക്യാപ്റ്റന്‍ അമ്പാട്ടി റായുഡുവിന് (46) മാത്രമാണ് ആഫ്രിക്കന്‍ ബൗളിങിനെതിരെ പിടിച്ചു നില്‍ക്കാനായത്. റായുഡുവിന്‍െറ തലേന്നത്തെ കൂട്ടാളി കരുണ്‍ നായര്‍ ഒമ്പത് റണ്‍സെടുത്ത് പുറത്തായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.