ലളിത് മോദിയുടെ കത്ത് പാരയായി; റെയ്നക്ക് നഷ്ടമായത് ക്യാപ്റ്റന്‍സി

ന്യൂഡല്‍ഹി: സിംബാബ് വെ പര്യടനത്തില്‍ ഇന്ത്യയുടെ ക്യാപ്റ്റനാക്കാന്‍ ആദ്യം തീരുമാനിച്ചിരുന്നത് സുരേഷ് റെയ്നയെ ആണെന്ന് റിപ്പോര്‍ട്ട്. മുന്‍ ഐ.പി.എല്‍ ചെയര്‍മാനായ ലളിത് മോദിയുടെ വെളിപ്പെടുത്തല്‍ കാരണമാണ് റെയ്നക്കു പകരം അജിങ്ക്യ രഹാനെയെ നായകനാക്കിയതെന്ന് റിപ്പോര്‍ട്ടുണ്ട്. സുരേഷ് റെയ്ന, ആര്‍. അശ്വിന്‍, ഡ്വെയ്ന്‍ ബ്രാവോ എന്നീ താരങ്ങള്‍ക്ക് ഒത്തുകളിക്കാരുമായി ബന്ധമുണ്ടെന്ന് ബി.സി.സി.ഐക്ക് കത്തയച്ചതായി ലളിത് മോദി വെളിപ്പെടുത്തിയിരുന്നു. സിംബാബ് വെയിലേക്കുള്ള ടീമിനെ തെരഞ്ഞെടുക്കുന്ന ദിവസത്തില്‍ തന്നെയായിരുന്നു മോദിയുടെ കത്ത് വാര്‍ത്തയായത്.

മുതിര്‍ന്ന താരങ്ങള്‍ വിട്ടുനില്‍ക്കാന്‍ തീരുമാനിച്ച പര്യടനത്തില്‍ റെയ്നയെ ആയിരുന്നു ക്യാപ്റ്റനാക്കാന്‍ സെലക്ടര്‍മാര്‍ തീരുമാനിച്ചിരുന്നത്. മോദിയുടെ വെളിപ്പെടുത്തല്‍ പുറത്തായതോടെയാണ് അജിങ്ക്യ രഹാനക്ക് നറുക്ക് വീഴുകയായിരുന്നു.

ഒത്തുകളിക്കാരുമായി റെയ്ന, അശ്വിന്‍ എന്നിവര്‍ക്ക് ബന്ധമുണ്ടെന്ന ആരോപണം പിന്നീട് ബി.സി.സി.ഐ തള്ളിയിരുന്നു.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.