Posted On
date_range Updated On
date_range സയ്യിദ് മോദി ബാഡ്മിൻറൺ: സൈന, കശ്യപ്, സമീർ ക്വാർട്ടറിൽ
ലഖ്നോ: സയ്യിദ് മോദി ബാഡ്മിൻറൺ ടൂർണമെൻറിൽ പുരുഷ വിഭാഗത്തിൽ നിലവിലെ ജേതാവായ സമീർ വർമയും മുൻ ജേതാവ് പാരുപള്ളി കശ്യപും സായി പ്രണീതും ക്വാർട്ടർ ഫൈനലിൽ കടന്നു. വനിതകളിൽ മുൻ ജേത്രി സൈന നെഹ്വാളും സായി ഉത്തേജിത റാവുവും അവസാന എട്ടിലെത്തിയിട്ടുണ്ട്.
മൂന്നാം സീഡായ സമീർ 22-20, 21-17 ചൈനയുടെ ഷാവോ ജുൻപെങ്ങിനെ തോൽപിച്ചപ്പോൾ 2012, 15 വർഷങ്ങളിലെ ചാമ്പ്യനായ കശ്യപ് 9-21, 22-20, 21-8ന് ഇന്തോനേഷ്യയുടെ ഫിർമാൻ അബ്ദുൽ ഖാലികിനെയാണ് കീഴടക്കിയത്.
നാലാം സീഡായ സായി പ്രണീത് 21-12, 21-10ന് ഇന്തോനേഷ്യയുടെ ഷെസാർ ഹിരെൻ റുസ്റ്റാവിറ്റോയെയും തോൽപിച്ചു. രണ്ടാം സീഡും മൂന്നു വട്ടം ജേത്രിയുമായ സൈന 21-14, 21-9ന് നാട്ടുകാരിയായ അമോലിക സിങ് സിസോദിയയെയാണ് തകർത്തത്. ഉത്തേജിത റാവു 21-12, 21-15ന് നാട്ടുകാരിയായ രേഷ്മ കാർത്തികിനെയും പരാജയപ്പെടുത്തി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.