ചൈനീസ് ഒാപ്പൺ: സൈനയും പ്രണോയിയും പുറത്ത്
ഷാങ്ഹായ്: ചൈനീസ് ഒാപ്പൺ ബാഡ്മിൻറൺ സൂപ്പർ സീരിസിൽ നിന്ന് ഇന്ത്യയുടെ സൈന നെഹ്വാളും എച്ച്.എസ് പ്രണോയിയും രണ്ടാം റൗണ്ടിൽ പുറത്ത്. ദേശീയ ബാഡ്മിൻറൺ ചാമ്പ്യൻഷിപ്പിൽ ഇരുവരും കിരീടം നേടിയിരുന്നു. ഇതിന് പിന്നാലെയാണ് ചൈനീസ് സിരീസിലെ മോശം പ്രകടനം. പി.വി.സിന്ധു മാത്രമാണ് ടൂർണമെൻറിൽ ഇനിയുള്ള ഏക ഇന്ത്യൻ താരം.
ലോക പതിനൊന്നാം നമ്പർ താരമായ പ്രണോയിയെ 52ാം റാങ്കുകാരനായ ചെക്ക് യു ലീ നേരിട്ടുള്ള ഗെയിമുകൾക്ക് അട്ടിമറിക്കുകയായിരുന്നു. സ്കോർ 21-19, 21-17. 42 മിനിട്ട് മാത്രമേ മൽസരം നീണ്ടുനിന്നുള്ളു. ജപ്പാെൻറ ലോക നാലാം നമ്പർ താരം അകാലെ യമാഗുച്ചിയാണ് സൈനയെ അട്ടിമറിച്ചത്.
ആദ്യം ഗെയിം മൂന്ന് പോയിൻറിന് നഷ്ടപ്പെട്ടതിന് ശേഷം സൈന രണ്ടാം ഗെയിമിൽ തിരിച്ച് വരവിന് ശ്രമിച്ചിരുന്നു. എന്നാൽ രണ്ടാം ഗെയിമിെൻറ തുടക്കത്തിൽ തന്നെ ജാപ്പനീസ് താരം ആധിപത്യം നേടുകയായിരുന്നു. യമാഗുച്ചിക്കെതിരെ ഇൗ വർഷത്തെ സൈനയുടെ നാലാമത്തെ പരാജയമാണിത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.