ജക്കാര്‍ത്ത: ഏഷ്യന്‍ ഗെയിംസിൽ ഷൂട്ടിങ്ങിൽ ഇന്ത്യക്ക് ഒരു മെഡല്‍ കൂടി. പുരുഷ വിഭാഗം 10 മീറ്റര്‍ എയര്‍ റൈഫിളില്‍ ദീപക് കുമാര്‍ ആണ് ഇന്ത്യക്കായി വെള്ളി നേടിയത്. 247.7 പോയിന്റോടെയായിരുന്നു വെള്ളിനേട്ടം. ജക്കാര്‍ത്തയില്‍ ഷൂട്ടിങ്ങില്‍ ഇന്ത്യ നേടുന്ന രണ്ടാമത്തെ മെഡലാണിത്.
മറ്റൊരു ഇന്ത്യന്‍ താരം രവി കുമാറിന് ഈയിനത്തിൽ നാലാം സ്ഥാനമാണ് ലഭിച്ചത്. 249.1 പോയിന്റ് നേടിയ ചൈനയുടെ യാങ് ഹോറണിനാണ് സ്വര്‍ണം. 26.8 പോയിന്റോടെ ചൈനീസ് തായ്‌പെയിയുടെ ലു ഷോച്വാന്‍ വെങ്കലം നേടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.