കോഴിക്കോട്: ജൂൈല 23 മുതൽ ബംഗളൂരുവിൽ നടക്കുന്ന ഏഷ്യ കപ്പ് വനിത ബാസ്കറ്റ്ബാൾ ചാമ്പ്യൻഷിപ്പിനുള്ള ഇന്ത്യൻ ടീമിൽ മൂന്ന് മലയാളികൾ. പരിചയസമ്പന്നരായ ജീന പി.എസ്, അഞ്ജന പി.ജി, ഗ്രിമ മെർലിൻ വർഗീസ് എന്നിവരാണ് ഇന്ത്യൻ സംഘത്തിൽ ഇടംപിടിച്ചത്. മൂവരും കെ.എസ്.ഇ.ബി താരങ്ങളാണ്. വയനാട് സ്വദേശിയായ ജീനയുടെ മൂന്നാം ഏഷ്യ കപ്പാണിത്. കൊല്ലം സ്വദേശിയായ അഞ്ജനയുടെ രണ്ടാം ഏഷ്യ കപ്പും. പുതുമുഖ താരമായ ഗ്രിമ ആദ്യമായാണ് ദേശീയ ടീമിൽ ഇടംപിടിക്കുന്നത്. സെർബിയക്കാരനായ കോച്ച് സൊറാൻ വിസിചിനു കീഴിലാണ് ഇന്ത്യ കോർട്ടിലിറങ്ങുന്നത്. ടൂർണമെൻറിൽ 23ന് ഉസ്ബകിസ്താനെതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം. ശ്രീലങ്കയാണ് ഗ്രൂപ്പിലെ മൂന്നാമത്തെ ടീം. ഏഷ്യ കപ്പിൽ ഇന്ത്യയുടെ 17ാമത്തെ പങ്കാളിത്തമാണിത്. 2013ൽ അഞ്ചാം സ്ഥാനക്കാരായി ഏറ്റവും മികച്ച പ്രകടനവും കാഴ്ചവെച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.