ഷൂട്ടിങ്​ ലോകകപ്പ്​: അഖിൽ ഷെറോണിനിലൂടെ ഇന്ത്യക്ക്​ നാലാം സ്വർണം

ഗ്വാദലായാര: മെക്​സികോയിൽ നടക്കുന്ന ഷൂട്ടിങ്​ലോകകപ്പിൽ ഇന്ത്യക്ക്​ നാലാം സ്വർണം. പുരുഷ വിഭാഗം 50 മീ. റൈഫി​ൾ ത്രീപൊസിഷനിൽ അഖിൽ ഷെറോണാണ്​ പൊന്നണിഞ്ഞത്​. ഫൈനൽ റൗണ്ടിൽ 455.6 പോയൻറ്​ സ്​കോർ ചെയ്​ത അഖിൽ ആസ്​ട്രേലിയയുടെ ബെർണാഡ്​ പിക്കളിനെ രണ്ടാം സ്​ഥാനത്തേക്ക്​ പിന്തള്ളി.

പന്ത്രണ്ടു ദിവസമായി നടക്കുന്ന ലോകകപ്പ്​ ഇന്ന്​ സമാപിക്കും. നിലവിൽ നാലു​ സ്വർണവും ഒരു വെള്ളിയും നാലു വെങ്കലവുമായി ഇന്ത്യ ഒന്നാമതാണ്​. ഇതാദ്യമായാണ്​ ഇന്ത്യ മുൻനിരയിലെത്തുന്നത്​. കൗമാര താരം മനുഭാകർ രണ്ട്​ സ്വർണം നേടിയപ്പോൾ, ഷഹ്​സർ റിസ്​വിക്കായിരുന്നു മൂന്നാം സ്വർണം. 
Tags:    
News Summary - Akhil Sheoran wins gold in shooting World Cup- Sports news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.