ചടയമംഗലം: കെ.എസ്.ആർ.ടി.സി ബസും ബൈക്കും കൂട്ടിയിടിച്ച് സംസ്ഥാന വോളിബാള്‍ താരം മരിച്ചു. വെട്ടിക്കവല കണ്ണംകോട് ഗു രുപുഷ്പത്തിൽ ജയറാമിെൻറ മകൻ ജെ.എസ്. ശ്രീറാം (23) ആണ് മരിച്ചത്. ഞായറാഴ്ച രാത്രി 11ന് ചടയമംഗലം മേടയിൽ സ്കൂൾ ജങ്ഷന് സമീപമായിരുന്നു അപകടം. വെഞ്ഞാറമൂട് വോളിബാൾ മത്സരം കഴിഞ്ഞ് ശ്രീറാം ബൈക്കിൽ വെട്ടിക്കവലയിലെ വീട്ടിലേക്ക് മടങ്ങ ിവരുന്നവഴിയാണ് അപകടം.
തിരുവനന്തപുരം ഭാഗത്തേക്ക് പോയ കെ.എസ്.ആർ.ടി.സി ബസും ശ്രീറാം സഞ്ചരിച്ചിരുന്ന ബൈക്കും കൂട്ടിയിടിക്കുകയായിരുന്നു. മറ്റ് ബൈക്കുകളിൽ പിറകെ വന്ന സുഹൃത്തുക്കൾ ഉടൻതന്നെ കടയ്ക്കൽ താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കെ.എസ്.ആർ.ടി.സിയുടെ അശ്രദ്ധയാണ് അപകടത്തിന് കാരണമെന്ന് ചടയമംഗലം പൊലീസ് പറഞ്ഞു. ബൈക്ക് പൂർണമായും തകർന്നു.
ചടയമംഗലം പൊലീസ് കേസെടുത്ത് മേൽനടപടികൾ സ്വീകരിച്ചു. കടയ്ക്കൽ താലൂക്ക് ആശുപത്രിയിൽ പോസ്റ്റ്മോർട്ടം കഴിഞ്ഞ് മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു. ദേശീയ യൂത്ത് വോളിബാള്‍ ചാമ്പ്യന്‍ഷിപ്പില്‍ കേരളത്തിനായി കളിച്ചിട്ടുണ്ട്. നിലമേല്‍ എന്‍.എസ്.എസ് കോളജ് മൂന്നാം വര്‍ഷ ചരിത്രവിദ്യാർഥിയാണ് ശ്രീറാം. ശ്രീലേഖയാണ് മാതാവ്. സഹോദരൻ: ശിവറാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.