പെരിയവടക്കംപട്ടിയില്‍ കൊണ്ടാട്ടം

കോയമ്പത്തൂര്‍: റിയോ പാരാലിമ്പിക്സിലൂടെ രാജ്യത്തിന്‍െറ അഭിമാനമായി മാറിയ മാരിയപ്പന്‍െറ ജന്മദേശമായ സേലം പെരിയവടക്കംപട്ടിയില്‍ ഉത്സവാന്തരീക്ഷം. സ്വര്‍ണപതക്കം നേടിയ വാര്‍ത്ത അറിഞ്ഞതോടെ മാരിയപ്പന്‍െറ വീടിന്‍െറ പരിസരത്ത് നാട്ടുകാരെല്ലാം തടിച്ചുകൂടി. മുഖ്യമന്ത്രി ജയലളിത രണ്ട് കോടി രൂപയുടെ ധനസഹായം പ്രഖ്യാപിച്ചതോടെ ജനങ്ങള്‍ പടക്കം പൊട്ടിച്ചും മധുരം വിതരണം ചെയ്തും കൊണ്ടാടുകയായിരുന്നു. രാഷ്ട്രീയനേതാക്കളും ഗ്രാമമുഖ്യരും മാരിയപ്പന്‍െറ വീട്ടിലത്തെി കുടുംബാംഗങ്ങള്‍ക്ക് ആശംസകള്‍ കൈമാറി. സംസ്ഥാന സര്‍ക്കാറിന്‍െറ രണ്ട് കോടി രൂപക്ക് പുറമെ കേന്ദ്രസര്‍ക്കാര്‍ 75 ലക്ഷം രൂപ പ്രഖ്യാപിച്ചിട്ടുണ്ട്. മറ്റു കേന്ദ്രങ്ങളില്‍നിന്നും സമ്മാനങ്ങള്‍ പ്രവഹിക്കുകയാണ്. തമിഴ്നാട് സര്‍ക്കാറിന്‍െറ പ്രഖ്യാപനത്തില്‍ മാരിയപ്പന്‍ മുഖ്യമന്ത്രി ജയലളിതക്ക് പ്രത്യേകം നന്ദി പറഞ്ഞു. സേലത്ത് ഗംഭീര വരവേല്‍പ്പ് നല്‍കാന്‍ ജില്ലാ ഭരണകൂടവും ആസൂത്രണം തുടങ്ങി. കൊച്ചുവീടിന്‍െറ മുറ്റത്ത് അമ്മ സരോജയും തിരിക്കിലാണ്. വി.ഐ.പികളുടെയും നാട്ടുകാരുടെയും മാധ്യമപ്രവര്‍ത്തകരുടെയും ഒഴുക്ക് നിലക്കുന്നില്ല.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.