പാരാലിമ്പിക്സ്: ഫര്‍മാന്‍ ബാഷ നാലാമത്

റിയോ: പാരാലിമ്പിക്സില്‍ ഇന്ത്യയുടെ ഫര്‍മാന്‍ ബാഷക്ക് മെഡല്‍ നഷ്ടം. പുരുഷവിഭാഗം 49 കിലോ പവര്‍ലിഫ്റ്റിങ്ങില്‍ മത്സരിച്ച ബാഷ നാലാം സ്ഥാനംകൊണ്ട് തൃപ്തിപ്പെട്ടു. മൂന്ന് ശ്രമങ്ങളിലായി 140 കിലോയാണ് ഇദ്ദേഹം ഉയര്‍ത്തിയത്. 181 കിലോ ഉയര്‍ത്തിലോക റെക്കോഡ് സ്ഥാപിച്ച വിയറ്റ്നാമിന്‍െറ കോങ് വാന്‍ ലിക്കാണ് സ്വര്‍ണം. ജോര്‍ഡന്‍െറ ഉമര്‍ ഖറാദ വെള്ളിയും ഹംഗറിയുടെ നാന്‍ഡോര്‍ ടങ്കല്‍ വെങ്കലവും നേടി. 2012 ഏഷ്യന്‍ പാരാ ഗെയിംസില്‍ വെള്ളി മെഡല്‍ ജേതാവായിരുന്നു ബാഷ. 19 ഇന്ത്യന്‍ താരങ്ങളാണ് റിയോയില്‍ പാരാലിമ്പിക്സില്‍ മത്സരിക്കുന്നത്.


പോരാട്ടം ഫലം കണ്ടു; ഇന്ത്യയിലും കാണാം പാരാലിമ്പിക്സ്

മനുഷ്യാവകാശ പ്രവര്‍ത്തകരുടെ പോരാട്ടത്തിന് ഫലമെന്നോണം പാരാലിമ്പിക്സിലെ പ്രധാന ഭാഗങ്ങള്‍ ഇന്ത്യയില്‍ സംപ്രേഷണം ചെയ്യാന്‍ തീരുമാനം. സോണി സിക്സ്, ഇ.എസ്.പി.എന്‍ സ്പോര്‍ട്സ് ചാനലുകള്‍ വഴി ഓരോ ദിവസത്തെയും മത്സരങ്ങളുടെ പ്രധാന ഭാഗങ്ങള്‍ ഒരുമണിക്കൂര്‍ സംപ്രേഷണം ചെയ്യാനാണ് തീരുമാനം. ഭിന്നശേഷിക്കാരോടുള്ള വിവേചനമാണിതെന്ന് ചൂണ്ടിക്കാട്ടി കൊല്‍ക്കത്തയില്‍നിന്നുള്ള മനുഷ്യാവകാശ പ്രവര്‍ത്തകര്‍ നിയമനടപടിയുമായി രംഗത്തത്തെിയിരുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.