ഇന്തോനേഷ്യന്‍ ഗ്രാന്‍ഡ്പ്രീ: അജയ് ജയറാം ക്വാര്‍ട്ടറില്‍

ജകാര്‍ത്ത: ഇന്തോനേഷ്യന്‍ ഗ്രാന്‍ഡ്പ്രീ ബാഡ്മിന്‍റണ്‍ ടൂര്‍ണമെന്‍റില്‍ ഇന്ത്യയുടെ അജയ് ജയറാം മുന്നോട്ട്. അതേസമയം, മറ്റു ഇന്ത്യന്‍ താരങ്ങളായ പി. കശ്യപ്, എച്ച്.എസ്. പ്രണോയ്, ബി. സായി പ്രണീത് എന്നിവര്‍ പുറത്തായി. ഇന്ത്യന്‍ താരങ്ങള്‍ തമ്മിലുള്ള റണ്ടാം റൗണ്ട് പോരില്‍ കശ്യപിനെയാണ് അജയ് ജയറാം 21-7,  21-12ന് തോല്‍പിച്ചത്. പിന്നീട് പ്രീക്വാര്‍ട്ടറില്‍ ഇന്തോനേഷ്യയുടെ റെക്സി മെഗ്നദയെ 18-21, 21-12, 21-19ന് കീഴടക്കിയായിരുന്നു ജയറാമിന്‍െറ ക്വാര്‍ട്ടറിലേക്കുള്ള മുന്നേറ്റം.

പ്രണോയ്യും സായി പ്രണീതും ആദ്യ റൗണ്ട് പിന്നിട്ടശേഷമാണ് വീണത്. പ്രണോയ് ആദ്യ റൗണ്ടില്‍ മലേഷ്യയുടെ യു വെന്‍ സൂങ്ങിനെ 21-17, 21-9ന് തോല്‍പിച്ചശേഷം ചൈനയുടെ ഹുവാങ് യു സിയാങ്ങിനോട് 19-21, 21-19, 23-21ന് തോറ്റു. സായി പ്രണീത് ആദ്യ റൗണ്ടില്‍ തായ്ലന്‍ഡിന്‍െറ തനോങ്സാക് സിയോന്‍സോബൂണ്‍സാക്കിനെ 21-14, 21-13ന് പരാജയപ്പെടുത്തിയശേഷം തായ്ലന്‍ഡുകാരന്‍ തന്നെയായ കാന്‍റപോണ്‍ വാങ്ചെറോണിനോടാണ് 18-21, 21-14, 21-15ന് മുട്ടുമടക്കിയത്.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.