ഏഷ്യന്‍ ജൂനിയര്‍ ചെസ്: എസ്.എല്‍. നാരായണന് വെള്ളി

ന്യൂഡല്‍ഹി: ഏഷ്യന്‍ ജൂനിയര്‍ ഓപണ്‍ ചെസ് ചാമ്പ്യന്‍ഷിപ്പില്‍ മലയാളി ഗ്രാന്‍ഡ്മാസ്റ്റര്‍ എസ്.എല്‍. നാരായണന് വെള്ളി. അവസാന റൗണ്ടില്‍ ഇറാന്‍െറ മൗസാവി സെയ്ദ് ഖലീലിനോട് സമനില പാലിച്ചതോടെ സ്വര്‍ണമണിഞ്ഞ അരവിന്ദ് ചിദംബരവുമായി ഒപ്പത്തിനൊപ്പമായ നാരായണന്‍ ടൈബ്രേക്കറിലാണ് രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടത്.

ഇറാന്‍െറ ജവന്‍ബക്തിനെ തോല്‍പിച്ച ചിദംബരം ഏഴ് പോയന്‍റുമായി നാരായണിന് ഒപ്പമത്തെുകയായിരുന്നു. ഇതോടെ പരസ്പരം മത്സരിച്ചാണ് പുതിയ ചാമ്പ്യനെ തെരഞ്ഞെടുത്തത്. അതേസമയം, ജൂനിയര്‍ ബ്ളിറ്റ്സ് ചാമ്പ്യന്‍ഷിപ്പില്‍ നാരായണന്‍ സ്വര്‍ണമണിഞ്ഞു. തിരുവനന്തപുരം പട്ടം സെന്‍റ്മേരീസ് എച്ച്.എസ്.എസിലെ വിദ്യാര്‍ഥിയായ നാരായണന്‍ മുഴുവന്‍ മാര്‍ക്കും നേടിയാണ് കഴിഞ്ഞ ദിവസം പ്ളസ്ടു പാസായത്. സുനില്‍ ദത്താണ് പിതാവ്. അമ്മ ലൈന എല്‍.ഐ.സി ഉദ്യോഗസ്ഥയാണ്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.