ടേബ്ള്‍ ടെന്നിസ് ടീം ചാമ്പ്യന്‍ഷിപ്: ഇരട്ട സ്വര്‍ണവുമായി ഇന്ത്യക്ക് ചരിത്രനേട്ടം

ക്വാലാലംപുര്‍: ലോക ടേബ്ള്‍ ടെന്നിസ് ടീം ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണം നേടി ഇന്ത്യന്‍ പുരുഷ, വനിതാ ടീമുകള്‍ ചരിത്രമെഴുതി. ശനിയാഴ്ച നടന്ന രണ്ടാം ഡിവിഷന്‍ ഫൈനലില്‍ വനിതകള്‍ ലക്സംബര്‍ഗിനെയും  (3-1), പുരുഷന്മാര്‍ ബ്രസീലിനെയുമാണ് (3-2) തോല്‍പിച്ചത്.ചാമ്പ്യന്‍സ് ഡിവിഷനിലേക്ക് ഇന്ത്യന്‍ ടീമുകള്‍ യോഗ്യത നേടിയിട്ടുണ്ട്. 

വനിതകളുടെ ഫൈനലില്‍ മൗമ ദാസ്, മനിക ബത്ര, കെ. ഷമിനി ആദ്യ പോരില്‍തന്നെ ജയത്തോടെ ഇന്ത്യക്ക് ഊര്‍ജം പകര്‍ന്നു. ലക്സംബര്‍ഗിന്‍െറ ഡാനിയേല കോന്‍സ്ബ്രക്കിനെ 3-0ത്തിനാണ് മൗമ തോല്‍പിച്ചത്. ടെസി ഗോന്‍ഡെറിന്‍ഗറിനെ 3-1ന് തോല്‍പിച്ച് ടീമിനെ 2-0ത്തിന് മുന്നിലത്തെിച്ചു. എന്നാല്‍, , സാറ ഡി നുറ്റെക്ക് മുന്നില്‍ വീണു. തൊട്ടടുത്ത റിവേഴ്സ് സിംഗ്ള്‍സില്‍ ഡാനിയേലയെ 3-0ത്തിന് മനിക വീഴ്ത്തിയതോടെ ഇന്ത്യക്ക് അവിസ്മരണീയ ജയം സ്വന്തമായി. 
പുരുഷന്മാരില്‍ സൗമ്യജിത് ഘോഷ് ആദ്യ മത്സരം തോറ്റു. ഹര്‍മീത് ദേശായിയുടെ ജയം ഇന്ത്യക്ക് പ്രതീക്ഷ നല്‍കി. അടുത്ത മത്സരത്തില്‍ ആന്‍റണി അമല്‍രാജും വീണതോടെ ഒന്നാം നമ്പര്‍ താരം ശരത് കമലിന് വിശ്രമം നല്‍കിയ നീക്കം പാളിയെന്ന നിലയിലായി. എന്നാല്‍, അടുത്ത റിവേഴ്സ് സിംഗ്ള്‍സ് മത്സരം ജയിച്ച് സൗമ്യജിത് ഘോഷ് ഇന്ത്യയെ നിലനിര്‍ത്തി. നിര്‍ണായകമായ അഞ്ചാം പോരില്‍ കനത്ത പോരാട്ടം അതിജീവിച്ച് ഹര്‍മീത് ജയിച്ചതോടെ സ്വര്‍ണം ഇന്ത്യയുടേതായി. 
    

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.