കൊച്ചി: അറിയാത്ത കാര്യങ്ങളെക്കുറിച്ച് പറഞ്ഞ് ഇനി അബദ്ധങ്ങളില്‍ പെടാനില്ളെന്ന് മന്ത്രി ഇ.പി. ജയരാജന്‍. ഷൊര്‍ണൂര്‍ എം.എല്‍.എ പി.കെ. ശശി പൊലീസിനോട് അപമര്യാദയായി പെരുമാറിയെന്ന വാര്‍ത്തയെക്കുറിച്ച് മാധ്യമപ്രവര്‍ത്തകര്‍ പ്രതികരണം ആരാഞ്ഞപ്പോഴായിരുന്നു മന്ത്രിയുടെ മറുപടി. ഇക്കാര്യത്തെക്കുറിച്ച് അറിയില്ല. മന്ത്രിമാരും എം.എല്‍.എമാരും മാത്രമല്ല എല്ലാ പാര്‍ട്ടി പ്രവര്‍ത്തകരും ജനങ്ങളോട് നന്നായി ഇടപെടണം. ജനങ്ങളോട് വിനയത്തോടെ പെരുമാറണമെന്നും അദ്ദേഹം പറഞ്ഞു.
സ്പോര്‍ട്സ് കൗണ്‍സില്‍ പുന:സംഘടന ഇപ്പോള്‍ ആലോചനയില്‍ ഇല്ളെന്ന് ജയരാജന്‍ പ്രതികരിച്ചു. പുന$സംഘടനയെ കുറിച്ച് ആലോചിക്കുമ്പോള്‍ എല്ലാവരെയും അറിയിക്കാം. ടി.പി. ദാസന്‍ സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്‍റാകുമോ എന്ന കാര്യം അറിയില്ലെന്നും മന്ത്രി പറഞ്ഞു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.