തൃപ്രയാര്‍ അഖിലേന്ത്യാ വോളി 24 മുതല്‍


തൃശൂര്‍: തൃപ്രയാര്‍ സ്പോര്‍ട്സ് ആന്‍ഡ് ഗെയിംസ് അസോസിയേഷന്‍ (ടി.എസ്.ജി.എ) സംഘടിപ്പിക്കുന്ന അഖിലേന്ത്യാ വോളിബാള്‍ മത്സരം ഈമാസം 24 മുതല്‍ 31 വരെ തൃപ്രയാര്‍ ടി.എസ്.ജി.എ ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടക്കുമെന്ന് ടി.എസ്.ജി.എ ചെയര്‍മാന്‍ ടി.എന്‍. പ്രതാപന്‍ എം.എല്‍.എ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ആറ് പുരുഷ ടീമുകളും നാല് വനിതാ ടീമുകളും പങ്കെടുക്കും.  ബി.എസ്.എഫ് പഞ്ചാബ്, ഇന്ത്യന്‍ കസ്റ്റംസ്, ഇന്ത്യന്‍ നേവി, ബി.പി.സി.എല്‍, വെസ്റ്റേണ്‍ റെയില്‍വേ, കേരള പൊലീസ് ടീമുകള്‍ പുരുഷവിഭാഗത്തിലും ഈസ്റ്റേണ്‍ റെയില്‍വേ, വെസ്റ്റേണ്‍ റെയില്‍വേ, സായ്-കെ.എസ്.ഇ.ബി, കേരള പൊലീസ് ടീമുകള്‍ വനിതാ വിഭാഗത്തിലും മത്സരിക്കും. എട്ട് വര്‍ഷത്തെ ഇടവേളക്ക് ശേഷമാണ് തൃപ്രയാര്‍ അഖിലേന്ത്യാ വോളിക്ക് ആതിഥ്യമരുളുന്നത്. 24ന് വൈകീട്ട് 6.30ന് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.