യാഗേശ്വര്‍ ദത്തിന്‍െറ ലണ്ടന്‍ ഒളിമ്പിക്സിലെ വെങ്കലം വെള്ളിയായി

ന്യൂഡല്‍ഹി: എതിര്‍താരം ഉത്തേജക പരിശോധനയില്‍ കുടുങ്ങിയതോടെ 2012 ലണ്ടന്‍ ഒളിമ്പിക്സിലെ ഇന്ത്യന്‍ ഗുസ്തി താരം യോഗേശ്വര്‍ ദത്തിന്‍െറ വെങ്കല മെഡല്‍ വെള്ളിയായി. ലണ്ടനില്‍ 60 കിലോ വിഭാഗം ഫ്രീസ്റ്റൈലില്‍ മത്സരിച്ച് വെള്ളി നേടിയ റഷ്യയുടെ ബെസിക് കുദുഖോവാണ് ലോക ഉത്തേജക വിരുദ്ധ ഏജന്‍സിയുടെ പരിശോധനയില്‍ പരാജയപ്പെട്ടത്. ഇതോടെ, റഷ്യന്‍ താരത്തെ അയോഗ്യനാക്കി. യോഗേശ്വര്‍ ദത്തിന്‍െറ വെങ്കലം വെള്ളിയായി മാറുകയും ചെയ്തു. എന്നാല്‍,  ഇക്കാര്യത്തില്‍ അന്താരാഷ്ട്ര ഒളിമ്പിക്സ് കമ്മിറ്റിയുടെ ഒൗദ്യോഗിക സ്ഥിരീകരണമുണ്ടായിട്ടില്ല.

ലണ്ടന്‍ ഒളിമ്പിക്സിനിടെ ശേഖരിച്ച കുദുഖോവിന്‍െറ സാമ്പ്ള്‍ റിയോ ഒളിമ്പിക്സ് പശ്ചാത്തലത്തിലാണ് വീണ്ടും പരിശോധനക്ക് വിധേയമാക്കിയത്. മറ്റു നാല് റഷ്യന്‍ ഗുസ്തി താരങ്ങളുടെ സാമ്പ്ളും പുന$പരിശോധിച്ചു. നാലുതവണ ലോകചാമ്പ്യനായ കുദുഖോവ് 2013 ഡിസംബറില്‍ 27ാം വയസ്സില്‍ തെക്കന്‍ റഷ്യയില്‍ നടന്ന കാറപകടത്തില്‍ കൊല്ലപ്പെട്ടിരുന്നു. ആധുനിക ഗുസ്തിയിലെ ശ്രദ്ധേയതാരമായാണ് 20ാം വയസ്സില്‍ ലോകചാമ്പ്യനായ കുദുഖോവ് അറിയപ്പെട്ടത്. ഈ മാസം നടന്ന റിയോ ഒളിമ്പിക്സ് ആദ്യ റൗണ്ടില്‍ പുറത്തായി നാട്ടിലേക്ക് മടങ്ങിയ ഉടനാണ് യോഗേശ്വറിനെതേടി വെള്ളിമെഡലത്തെുന്നത്. ഇതോടെ ലണ്ടനില്‍ ഇന്ത്യയുടെ നേട്ടം മൂന്ന് വെള്ളിയും മൂന്ന് വെങ്കലവുമായി. വിജയ് കുമാര്‍ (ഷൂട്ടിങ്), സുശീല്‍ കുമാര്‍ (ഗുസ്തി) എന്നിവരാണ് മറ്റു വെള്ളി മെഡല്‍ ജേതാക്കള്‍.

വൈകിയൊരു വെള്ളി
ഒരാഴ്ച മുമ്പ് റിയോയില്‍ നിന്ന് പറന്നത്തെുമ്പോള്‍ ന്യൂഡല്‍ഹി വിമാനത്താവളത്തില്‍ യോഗേശ്വര്‍ ദത്തിന് സ്വീകരണമൊരുക്കാന്‍ ആരുമില്ലായിരുന്നു. നാലുവര്‍ഷം മുമ്പ് ലണ്ടനില്‍ പിറന്ന വെങ്കലത്തിന് തിളക്കം കൂട്ടാന്‍ റിയോയിലേക്ക് പറന്ന താരം ആദ്യ റൗണ്ടില്‍ പുറത്തായപ്പോള്‍ സ്വന്തക്കാരെല്ലാം കൈവിട്ടു. റിയോ മെഡല്‍ നേട്ടക്കാരുടെ ആഘോഷം ഒന്നടങ്ങിയപ്പോഴാണ് പുതിയ വാര്‍ത്തയത്തെുന്നത്. ചൊവ്വാഴ്ച രാവിലെ വിളിച്ചുണര്‍ത്തിയ വാര്‍ത്തയില്‍ യോഗേശ്വര്‍ ആദ്യമൊന്ന് അമ്പരന്നു. 2012 ലണ്ടനില്‍ 60 കിലോ ഫ്രീസ്റ്റൈല്‍ വിഭാഗത്തില്‍ വെള്ളി നേടിയ റഷ്യയുടെ ബെസിക് കുദുഖോവ് ഉത്തേജക പരിശോധനയില്‍ പരാജയപ്പെട്ട വാര്‍ത്ത. 2013 ഡിസംബറില്‍ ഒരു വാഹനാപകടത്തില്‍ റഷ്യക്കാരന്‍ കൊല്ലപ്പെട്ടുവെങ്കിലും ലണ്ടന്‍ ഒളിമ്പിക്സിനിടെ ശേഖരിച്ച സാമ്പ്ള്‍ വീണ്ടും പരിശോധിച്ചപ്പോഴാണ് മരുന്നടിച്ചതായി തെളിഞ്ഞത്. ഇതോടെ, യോഗേശ്വറിന്‍െറ വെങ്കലം വെള്ളിയാവാനുള്ള സാധ്യതയേറി. ചൊവ്വാഴ്ച രാവിലെ യോഗേശ്വര്‍ തന്നെയാണ് വാര്‍ത്ത ട്വിറ്ററിലൂടെ പങ്കുവെച്ചത്.‘എന്‍െറ ഒളിമ്പിക്സ് മെഡല്‍ വെള്ളിയായി ഉയര്‍ത്തപ്പെട്ട വാര്‍ത്തയറിഞ്ഞു. രാജ്യത്തെ മുഴുവന്‍ ജനങ്ങള്‍ക്കുമായി ഈ മെഡല്‍ സമര്‍പ്പിക്കുന്നു’ -യോഗേശ്വര്‍ ട്വീറ്റ് ചെയ്തു. ലോക ഗുസ്തി സംഘടനയായ യുനൈറ്റഡ് റസ്ലിങ് ഫെഡറേഷനുമായി ബന്ധപ്പെട്ട കേന്ദ്രങ്ങളും ഇക്കാര്യം സ്ഥിരീകരിച്ചു. എന്നാല്‍, യോഗേശ്വറിന്‍െറ വെള്ളി നേട്ടം ഐ.ഒ.സിയും യു.ഡബ്ള്യൂ.ഡബ്ള്യൂവും ഒൗദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല.

വാഡ ഒഴിയാ ബാധ
ഒളിമ്പിക്സ്-ലോകചാമ്പ്യന്‍ഷിപ് മെഡല്‍ ജേതാക്കളുടെ സാമ്പ്ളുകള്‍ പത്തുവര്‍ഷം വരെ സൂക്ഷിച്ച്, വീണ്ടും പരിശോധിക്കാമെന്നാണ് ലോക ഉത്തേജക വിരുദ്ധ ഏജന്‍സിയുടെ പുതിയ നിയമം. നേരത്തെ ഇത് എട്ടുവര്‍ഷമായിരുന്നു. ലണ്ടന്‍ ഒളിമ്പിക്സില്‍ ശേഖരിച്ച റഷ്യന്‍ താരത്തിന്‍െറ സാമ്പ്ള്‍ റിയോ ഒളിമ്പിക്സിനിടെയാണ് വീണ്ടും പരിശോധിച്ചത്. റഷ്യക്കെതിരെ മരുന്നടി ആരോപണം വ്യാപകമായതും കാരണമായി. ബെസിക് കുദുഖോവിനു പുറമെ മറ്റു നാല് ഗുസ്തി താരങ്ങളും ഉത്തേജക പരിശോധനയില്‍ പരാജയപ്പെട്ടതായി റഷ്യന്‍ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.

റെപഷാഗെ മെഡല്‍
റെപഷാഗെയിലൂടെ ജയിച്ചു കയറിയാണ് യോഗേശ്വര്‍ ലണ്ടനില്‍ വെങ്കലം നേടിയത്. അമേരിക്കയുടെ കോള്‍മാന്‍ സ്കോട്ടിനായിരുന്നു രണ്ടാം വെങ്കലം. എന്നാല്‍, പ്രീക്വാര്‍ട്ടറില്‍ ബെസിക് കുദുഖോവിനോട് തോറ്റത് യോഗേശ്വറിന് ഭാഗ്യമായി.


യോഗേശ്വര്‍ ദത്തിൻെറ നേട്ടങ്ങൾ
ഒളിമ്പിക്സ്
2012 ലണ്ടന്‍
വെള്ളി (60kg ഫ്രീസ്റ്റൈല്‍)

ഏഷ്യന്‍ ഗെയിംസ്
2014 ഇഞ്ചിയോണ്‍
സ്വര്‍ണം (65kg ഫ്രീസ്റ്റൈല്‍)
2006 ദോഹ
വെങ്കലം (60kg ഫ്രീസ്റ്റൈല്‍)

കോമണ്‍വെല്‍ത്
ഗെയിംസ്
2014 ഗ്ളാസ്ഗോ
 സ്വര്‍ണം
(65kg ഫ്രീസ്റ്റൈല്‍)
2010 ഡല്‍ഹി
 സ്വര്‍ണം
(60kg ഫ്രീസ്റ്റൈല്‍)

ഏഷ്യന്‍ ഗുസ്തി
ചാമ്പ്യന്‍ഷിപ്പ്
2012 ഗുമി
 സ്വര്‍ണം
(60kg ഫ്രീസ്റ്റൈല്‍)
കോമണ്‍വെല്‍ത്
ചാമ്പ്യന്‍ഷിപ്പ്
2003 ലണ്ടന്‍
 സ്വര്‍ണം (55kg ഫ്രീസ്റ്റൈല്‍)
2005 കേപ്ടൗണ്‍
 സ്വര്‍ണം (60kg ഫ്രീസ്റ്റൈല്‍)
2007 ലണ്ടന്‍
 സ്വര്‍ണം (60kg ഫ്രീസ്റ്റൈല്‍)
2005 കേപ്ടൗണ്‍
 വെള്ളി (60kg ഫ്രീസ്റ്റൈല്‍)
2007 ലണ്ടന്‍
 വെള്ളി (60kg ഫ്രീസ്റ്റൈല്‍)

 

Full ViewFull View
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.