ബെല്‍ജിയന്‍ ഗ്രാന്‍ഡ്പ്രീ: റോസ്ബര്‍ഗ് ഒന്നാമത്

സ്പാ ഫ്രാങ്കോര്‍ഷാംപ്സ്: ഫോര്‍മുല വണ്‍ കിരീടപ്പോരാട്ടം മുറുകുന്നു. ബെല്‍ജിയന്‍ ഗ്രാന്‍ഡ്പ്രീയില്‍ ജേതാവായി മെഴ്സിഡസിന്‍െറ ജര്‍മന്‍കാരന്‍ നികോ റോസ്ബര്‍ഗ് ഒന്നാം സ്ഥാനത്ത് തുടരുന്ന ടീമംഗം ലൂയിസ് ഹാമില്‍ട്ടണുമായുള്ള പോയന്‍റ് വ്യത്യാസം ഒമ്പതാക്കി കുറച്ചു. പോള്‍ പൊസിഷനില്‍ മത്സരം തുടങ്ങിയ റോസ്ബര്‍ഗ് ആദ്യവസാനം ലീഡ് നിലനിര്‍ത്തിയാണ് ഒന്നാമതത്തെിയത്. റെഡ്ബുളിന്‍െറ ആസ്ട്രേലിയക്കാരന്‍ ഡാനിയല്‍ റിക്കിയാര്‍ഡോ രണ്ടാമതും ഹാമില്‍ട്ടണ്‍ മൂന്നാമതുമത്തെി. എട്ടു മത്സരങ്ങള്‍ ശേഷിക്കെ ഹാമില്‍ട്ടന് 232ഉം റോസ്ബര്‍ഗിന് 223ഉം പോയന്‍റാണുള്ളത്.
 

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.