ദീപാ കർമാകറിനെ വിമർശിച്ചു; യുവതിക്ക് വധഭീഷണിയും അശ്ലീല സന്ദേശങ്ങളും

ജയ്പൂർ: റിയോ ഒളിമ്പിക്സ് ജിംനാസ്റ്റിക്സിൽ നാലാം സ്ഥാനം നേടിയ ദീപാ കർമാകറിനെ വിമർശിച്ചതിന്  ജയ്പൂർ സ്വദേശിയായ യുവതിക്ക് വധ ഭീഷണിയും അശ്ലീല സന്ദേശങ്ങളും. ട്വീറ്റുകളുടെ ഇന്ത്യൻ കായിക രംഗത്തെ വിമർശിച്ചതാണ് യുവതിക്ക് വിനയായത്.

'പ്രൊഡുനോവ' എന്ന ജിംനാസറ്റിക് ഐറ്റം മറ്റു രാജ്യങ്ങളിൽ നിന്നുള്ള  താരങ്ങൾ   നടത്താറില്ല. 'മരണ മലക്കംമറിച്ചിൽ' എന്നറിയപ്പെടുന്ന ഈ ഐറ്റം കൂടുതൽ പോയിന്റ് കരസ്ഥമാക്കാനായാണ് നടത്തുന്നത്. ഇന്ന് രാത്രി ഒളിമ്പിക്സ് മെഡൽ നേടാനായി ദീപ കർമാക്കർ ഒരു അപകടത്തിലേക്ക് പോവുകയാണ്. ഏതെങ്കിലും നശിച്ച രാജ്യത്തിന് ലഭിക്കുന്ന ഒളിമ്പിക് മെഡൽ നമ്മുടെ ജീവനേക്കാൾ വലുതല്ല- യുവതിയുടെ ട്വീറ്റ് ഇങ്ങനെയായിരുന്നു. ഏതെങ്കിലും നശിച്ച എന്ന വാക്കാണ് ഭീഷണിക്കാരെ കൂടുതൽ പ്രകോപിപ്പിച്ചത്. @thedrunkrider, @ rajeshraj927,  @vivekMmishra എന്നീ ട്വിറ്റർ അക്കൗണ്ടുകളിൽ നിന്നും കൊല്ലുമെന്നും ബലാത്സംഗം ചെയ്യുമെന്നും എന്നുമുള്ള ഭീഷണികൾ ലഭിച്ചതായി യുവതി വ്യക്തമാക്കി.

തുടർന്ന്ഇക്കാര്യം വിദേശകാര്യ മന്ത്രി സുഷമ സ്വരാജിനെ യുവതി അറിയിക്കുകയായിരുന്നു. വിദേശകാര്യ മന്ത്രിയുടെ നിർദേശപ്രകാരം
രാജസ്ഥാൻ മുഖ്യമന്ത്രി വസുന്ധര രാജെ യുവതിയെ സഹായിക്കാൻ ജയ്പൂർ പോലീസ് കമീഷണർ സഞ്ജയ് അഗർവാളിനോട് ആവശ്യപ്പെട്ടു. ഒരു സീനിയർ പോലീസ് ഓഫീസർ യുവതിയുടെ വീട്ടിൽ എത്തി അവരുടെ മൊഴിയെടുത്തു. സംഭവത്തിൽ ഐ.ടി ആക്ട് പ്രകാരം കേസെടുത്തിട്ടുണ്ട്. യുവതിക്ക് ധാരാളം  വിദ്വേഷ മെയിലുകൾ ലഭിച്ചതായി പൊലീസ് മേധാവി പറഞ്ഞു. ഇൻറർനെറ്റ് സേവന ദാതാക്കളുമായി ബന്ധപ്പെട്ട്പ്രതികളുടെ ഐഡന്റിറ്റി കണ്ടുപിടിക്കുമെന്നും പൊലീസ് വ്യക്തമാക്കി. തൻെറ വ്യക്തിത്വം വെളിപ്പെടുത്താൻ ആഗ്രഹിക്കുന്നില്ലെന്ന് സ്ത്രീ പറഞ്ഞു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.