400 മീറ്ററില്‍ ലോകറെക്കോഡ്; മൈക്കല്‍ ജോണ്‍സനെ തിരുത്തി നീകെര്‍ക്ക്

റിയോ: പുരുഷന്മാരുടെ 400 മീറ്ററില്‍ സാക്ഷാല്‍ മൈക്കല്‍  ജോണ്‍സന്‍െറ 17 വര്‍ഷം പഴക്കമുള്ള ലോകറെക്കോഡ് തകര്‍ത്ത് ദക്ഷിണാഫ്രിക്കയുടെ വെയ്ഡ് വാന്‍ നീകെര്‍ക്ക് റിയോയില്‍ പുതുചരിതമെഴുതി. കുതിച്ചുപായാന്‍ ദുഷ്കരമെന്ന് അത്ലറ്റുകള്‍ വിശ്വസിക്കുന്ന എട്ടാം ലെയ്നില്‍ ഓടിയാണ് 43.03 സെക്കന്‍ഡില്‍ 24കാരനായ നീകെര്‍ക്ക് അവസാന വര കടന്നത്. അമേരിക്കന്‍ ഇതിഹാസം മൈക്കല്‍ ജോണ്‍സണ്‍ 1999ല്‍ കുറിച്ച 43.18 സെക്കന്‍ഡാണ് മാഞ്ഞത്. ഓട്ടത്തിനിടെ 100 മീറ്റര്‍ പത്ത് സെക്കന്‍ഡിലും 200 മീറ്റര്‍ 20 സെക്കന്‍ഡിലും താഴെ ഒരു 400 മീറ്റര്‍ ഓട്ടക്കാരന്‍ പിന്നിടുന്നത് ആദ്യമായാണ്. നിലവിലെ ജേതാവായ ഗ്രെനഡയുടെ ജെയിംസ് കിരാനി 43.76 സെക്കന്‍ഡില്‍ വെള്ളിയിലൊതുങ്ങി. മറ്റൊരു മെഡല്‍പ്രതീക്ഷയായിരുന്ന അമേരിക്കയുടെ ലഷോണ്‍ മെറിറ്റിനാണ് വെങ്കലം. സമയം-43.85 സെക്കന്‍ഡ്.

റിയോക്ക് മുമ്പ് ഒളിമ്പിക്സ് 400 മീറ്ററില്‍ എട്ടാം ലെയ്നില്‍ ഓടിയ താരം കുറിച്ച കുറഞ്ഞ സമയം 44.6 സെക്കന്‍ഡാണ്. 2004ലെ ആതന്‍സ് മേളയില്‍ അലെയ്ന്‍ ഫ്രാന്‍സിക്യു ആയിരുന്നു ആ സമയത്തിനുടമ.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.