??????? ??????????

ബട്ടർ​​ഫ്ലൈയിൽ ഫെൽപ്​സിന്​ സ്വർണം നഷ്​ടമായി

റിയോ ഡെ ജനീറോ: റെക്കോഡില്‍നിന്ന് റെക്കോഡിലേക്ക് നീന്തിക്കയറുന്ന ഇതിഹാസതാരം മൈക്കല്‍ ഫെല്‍പ്സിന്‍െറ ‘സ്കൂള്‍ പൂട്ടിച്ച്’ ജോസഫ് സ്കൂളിങ് എന്ന അദ്ഭുതതാരം. 23ാം തങ്കപ്പതക്കമെന്ന നേട്ടത്തിലേക്ക് തന്‍െറ ഇഷ്ടയിനമായ 100 മീ. ബട്ടര്‍ഫൈ്ളയില്‍ ഇറങ്ങിയ ഫെല്‍പ്സിനെ മുക്കിയ സ്കൂളിങ് സിംഗപ്പൂരിന് ഒളിമ്പിക്സ് ചരിത്രത്തിലെ ആദ്യ സ്വര്‍ണവും നേടിക്കൊടുത്തു. ഇഷ്ടതാരമായ ഫെല്‍പ്സിനെ കണ്ട് 1998ല്‍ ഒരുമിച്ച് ഫോട്ടോക്ക് പോസ് ചെയ്ത  ജോസഫ് സ്കൂളിങ്ങിന് എട്ട് വര്‍ഷത്തിന് ശേഷം സ്വര്‍ണമെഡലുമായി ആരാധ്യപുരുഷനൊപ്പം ഫോട്ടോക്ക് പോസ് ചെയ്യാനായെന്ന അപൂര്‍വതക്കും റിയോ വേദിയായി.

റിയോയിലെ നാലാം സ്വര്‍ണം നേടിയിറങ്ങിയ ഫെല്‍പ്സിനെ പിന്തള്ളിയ ഏഷ്യന്‍ ചാമ്പ്യന്‍ കൂടിയായ സ്കൂളിങ് 50.39 സെക്കന്‍ഡില്‍ ഒളിമ്പിക് റെക്കോഡുമായാണ് ഒന്നാമതത്തെിയത്. സിംഗപ്പൂര്‍ താരം അജയ്യനായി നീന്തിക്കയറിയപ്പോള്‍ ഫെല്‍പ്സ് അടക്കം മൂന്നുപേരാണ് 51.14 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്തത്. ഏറെക്കാലമായി 100 മീ. ബട്ടര്‍ഫൈ്ളയില്‍ ഫെല്‍പ്സിന്‍െറ കരുത്തരായ എതിരാളികളായ ഹംഗറിയുടെ ലാസ്ലോ ചെക്കും ദക്ഷിണാഫ്രിക്കയുടെ ചാഡ് ലെ ക്ളോസും ഒപ്പത്തിനൊപ്പം നീന്തിയത്തെിയത് ഒളിമ്പിക് ചരിത്രത്തിലെ അപൂര്‍വതയായി.  

വനിതാവിഭാഗത്തില്‍ തുടര്‍ച്ചയായ മൂന്നാം ഫ്രീസ്റ്റൈല്‍ സ്വര്‍ണവുമായി അമേരിക്കയുടെ കാറ്റി ലെഡേക്കി പുതിയ ചരിത്രമെഴുതി. 800 മീറ്റര്‍ 8:04.79 മിനിറ്റില്‍ ഫിനിഷ് ചെയ്ത് തന്‍െറ തന്നെ പേരിലുള്ള ലോക റെക്കോഡ് പഴങ്കഥയാക്കിയ 19കാരി 1968ല്‍ ഡെബി മേയറിനുശേഷം ഒരു ഒളിമ്പിക്സില്‍ 200 മീ., 40 മീ., 800 മീ. ഫ്രീസ്റ്റൈല്‍ വിഭാഗങ്ങളില്‍ സ്വര്‍ണം നേടുന്ന ആദ്യ താരമായി. ബ്രിട്ടന്‍െറ ജാസ് കാലിന്‍ രണ്ടാമതും ഹംഗറിയുടെ ബൊഗ്ളാര്‍ക് കപാസ് മൂന്നാമതുമത്തെി. മേളയിലെ നാലാം സ്വര്‍ണവുമായി ജര്‍മന്‍ ഇതിഹാസതാരം ക്രിസ്റ്റീന്‍ ഓട്ടോയുടെ നേട്ടത്തിനൊപ്പമത്തൊനുള്ള ഹംഗറിയുടെ ‘ഉരുക്കുവനിത’ കാറ്റിങ്ക ഹോസുവിന്‍െറ ശ്രമം വിഫലമായി. അമേരിക്കയുടെ മയ ഡിറാഡോ ആണ് 200 മീ. ബാക്സ്ട്രോക്കില്‍ ഹോസുവിനെ പിന്തള്ളിയത്. നേരത്തെ, 400 മീ. മെഡ്ലെ, 200 മീ. മെഡ്ലെ, 100 മീ. ബാക്സ്ട്രോക് എന്നിവയില്‍ സ്വര്‍ണമണിഞ്ഞിരുന്ന ഹോസു തന്നെയായിരുന്നു 200 മീ. ബാക്സ്ട്രോക് മുക്കാല്‍ ദൂരം പിന്നിടുമ്പോഴും മുന്നില്‍.

എന്നാല്‍, അവസാനഘട്ടത്തില്‍ വന്‍കുതിപ്പ് നടത്തിയ ഡിറാഡോ 2:05.99 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്തപ്പോള്‍ ഹോസുവിന് 2:06.05 സെക്കന്‍ഡിലെ എത്താനായുള്ളൂ.
നീന്തല്‍കുളത്തിലെ വേഗമേറിയ താരത്തെ നിശ്ചയിക്കുന്ന 50 മീ. ഫ്രീസ്റ്റൈലില്‍ വെറ്ററന്‍ താരം അമേരിക്കയുടെ ആന്‍റണി ഇര്‍വിന്‍ ജേതാവായി. ഇര്‍വിന്‍ 21.40 സെക്കന്‍ഡില്‍ നീന്തിയത്തെിയപ്പോള്‍ 21.41 സെക്കന്‍ഡില്‍ കഴിഞ്ഞതവണത്തെ ചാമ്പ്യന്‍ ഫ്ളോറന്‍റ് മനൗഡു വെള്ളിയും അമേരിക്കയുടെ നതാന്‍ അഡ്രിയന്‍ വെങ്കലവും കരസ്ഥമാക്കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.