??.??. ????? ??????? ???????? ????????? ???????????? ?????????, ???????, ????? ?????????????????? ??????????? ?????????? ?????????????

ഇന്ത്യന്‍ ക്യാമ്പ് സജീവം

റിയോ ഡെ ജനീറോ: വെള്ളിയാഴ്ച ട്രാക്കുണരുമ്പോള്‍ ഇന്ത്യന്‍ സംഘം ആത്മവിശ്വാസത്തിലാണ്. കഴിഞ്ഞദിവസങ്ങളിലെല്ലാം കഠിനപരിശീലനത്തിലായിരുന്ന ടീമിന് മികച്ചപ്രകടനം സ്റ്റേഡിയത്തില്‍ പുറത്തെടുക്കാന്‍ കഴിയുമെന്ന് പരിശീലകര്‍ ഉറപ്പിച്ചു പറയുന്നു. പി.ടി. ഉഷയും ശിഷ്യരായ ടിന്‍റു ലൂക്ക, ജിസ്ന മാത്യൂ എന്നിവരും എത്തിയതോടെ ഇന്ത്യന്‍ അത്ലറ്റിക് സംഘത്തിന്‍െറ ആവേശവും ഉയര്‍ന്നു. മത്സരവേദിയായ ഒളിമ്പിക് സ്റ്റേഡിയത്തിലെ ട്രാക്കില്‍ ബുധനാഴ്ച രാവിലെ 9.30 മുതല്‍ 11.30 വരെ ഇന്ത്യന്‍ താരങ്ങള്‍ക്ക് പരിശീലനം നടത്താനും സാധിച്ചു. കഴിഞ്ഞദിവസങ്ങളില്‍ ബ്രസീല്‍ വ്യോമസേനയുടെ രണ്ടു സ്റ്റേഡിയങ്ങളിലായിരുന്നു പരിശീലനം. വെള്ളിയാഴ്ച മത്സരത്തിനിറങ്ങുന്നവരെല്ലാം വ്യാഴാഴ്ച വിശ്രമത്തിലായിരുന്നു. 35 അംഗ അത്ലറ്റിക് സംഘമാണ് ഇന്ത്യക്ക് വേണ്ടിയിറങ്ങുക. ഉത്തേജകമരുന്ന് പരിശോധനയില്‍ പിടിക്കപ്പെട്ട  200 മീറ്റര്‍ ഓട്ടക്കാരന്‍ ധരംബീര്‍ സിങ്, ഷോട്ട്പുട്ട് താരം ഇന്ദര്‍ജിത് സിങ് എന്നിവരെ അവസാനനിമിഷം ഒഴിവാക്കി.

റിയോയിലെ ഭക്ഷണത്തെയും കാലാവസ്ഥയെയും കുറിച്ച് ഇന്ത്യന്‍ അത്ലറ്റുകളും പരിശീലകരും സംതൃപ്തര്‍. പ്രിയ ഭക്ഷണ ഇനങ്ങളായ കപ്പയും മീനുമെല്ലാം തുടക്കത്തില്‍ ലഭിച്ചിരുന്നു. എന്നാല്‍, ഇപ്പോള്‍ പരിശീലനം കഴിഞ്ഞത്തൊന്‍ വൈകുന്നതോടെ ഇഷ്ട ഭക്ഷണങ്ങള്‍ തീര്‍ന്നുപോകുന്നെന്ന പരിഭവത്തിലാണിവര്‍. പിന്നെ മറ്റു ഭക്ഷണങ്ങള്‍കൊണ്ട് തൃപ്തിപ്പെടും. കഴിഞ്ഞദിവസങ്ങളില്‍ കേന്ദ്ര കായികമന്ത്രി വിജയ് ഗോയല്‍ ഒളിമ്പിക്സ് വില്ളേജിലത്തെി താരങ്ങളുമായി സംസാരിച്ചിരുന്നു. സര്‍വിസസ് താരങ്ങളെ കാണാന്‍ പുണെ ആര്‍മി സ്പോര്‍ട്സ് ഇന്‍സ്റ്റിറ്റ്യൂട്ടിലെ കമാന്‍ഡന്‍റ് ലെഫ് കേണല്‍ മനോജ്, കേണല്‍ പരംജിത് സിങ് എന്നിവരും എത്തിയിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.