വില്ലേജില്‍ തരംഗമായി സചിന്‍

ക്രിക്കറ്റിനെ 12 രാജ്യങ്ങളുടെ കളിയായി പരിഹസിക്കുന്നവര്‍ റിയോയിലെ ഒളിമ്പിക്സ് വില്ളേജില്‍ ശനിയാഴ്ചത്തെ കാഴ്ച കാണേണ്ടതായിരുന്നു. രാജ്യാന്തര ഒളിമ്പിക്സ് കമ്മിറ്റിയുടെ അതിഥിയായി ഉദ്ഘാടനച്ചടങ്ങിനത്തെിയ സചിനു പിന്നാലെ ഇന്ത്യക്കാര്‍ കൂടുന്നത് വലിയ വിശേഷമല്ല. ലോകം സംഗമിച്ച വേദിയില്‍ ക്രിക്കറ്റ് കേട്ടുകേള്‍വിയില്ലാത്ത രാജ്യങ്ങളിലെ അത്ലറ്റുകളും ഒഫീഷ്യലുകളുമെല്ലാം സചിനു പിന്നാലെ സെല്‍ഫിയുമായി കൂടി. ഫിജി പ്രധാനമന്ത്രി ഫ്രാങ്ക് ബെയ്നിമാര, അര്‍ജന്‍റീനയുടെ മുന്‍ റഗ്ബി താരം അഗസ്റ്റിന്‍ പിചോറ്റ് മുതല്‍ ഒളിമ്പിക്സ് അത്ലറ്റുകള്‍ വരെ സചിനു പിന്നാലെയത്തെി. ഇന്ത്യന്‍ ക്യാമ്പില്‍ ഏറെ സമയം ചെലവഴിച്ച സചിന്‍ കായികതാരങ്ങളെ പരിചയപ്പെട്ടും വിജയാശംസകള്‍ നേര്‍ന്നും ഒപ്പം നിന്നു. ഫോട്ടോക്ക് പോസ്ചെയ്തും ഓട്ടോഗ്രാഫ് നല്‍കിയും ക്രിക്കറ്റ് ഇതിഹാസം അവരിലൊരാളായി. വനിതാ ടെന്നിസ് ഡബ്ള്‍സില്‍ സാനിയ മിര്‍സയുടെ മത്സരം കാണാന്‍ മാസ്റ്റര്‍ ബ്ളാസ്റ്ററത്തെിയതോടെ ആവേശം ഇരട്ടിച്ചു.

രാജ്യാന്തര ഒളിമ്പിക് കമ്മിറ്റി പ്രസിഡന്‍റ് തോമസ് ബാകുമായി സചിന്‍ കൂടിക്കാഴ്ചയും നടത്തി. 92 വര്‍ഷത്തിനുശേഷം ഒളിമ്പിക്സില്‍ തിരിച്ചത്തെിയ റഗ്ബി മത്സരം ബാകിനൊപ്പം കണ്ട സചിന്‍ ക്രിക്കറ്റിന് ഒളിമ്പിക്സില്‍ ഇടം നല്‍കുന്നതിനെക്കുറിച്ചും സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.