സംസ്ഥാന സീനിയര്‍ വോളിബാള്‍: ആദ്യ മത്സരത്തില്‍ കോഴിക്കോടിന് ജയം


കുറ്റ്യാടി: വോളിബാള്‍ അസോസിയേഷന്‍, ഫാസ് കുറ്റ്യാടി എന്നിവയുടെ ആഭിമുഖ്യത്തില്‍ കുറ്റ്യാടിയില്‍ ആരംഭിച്ച സംസ്ഥാന സീനിയര്‍ പുരുഷ-വനിതാ വോളിബാള്‍ ചാമ്പ്യന്‍ഷിപ്പിലെ ആദ്യ മത്സരത്തില്‍ കോഴിക്കോടിന് ജയം.
വനിതകളുടെ പോരാട്ടത്തില്‍ എറണാകുളത്തിനെ ഏകപക്ഷീയമായ മൂന്നു സെറ്റുകളാണ് ആതിഥേയ ടീം ജയിച്ചത്. സ്കോര്‍: 11-25, 11-25, 18-25. നേരത്തെ, കെ.കെ. ലതിക എം.എല്‍.എ ചാമ്പ്യന്‍ഷിപ് ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് സി.എന്‍. ബാലകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു.
പുരുഷ വിഭാഗത്തില്‍ കോട്ടയം കണ്ണൂരുമായും കൊല്ലം പത്തനംതിട്ടയുമായും എറണാകുളം പാലക്കാടുമായും കോഴിക്കോട് തൃശൂരുമായുമാണ് വെള്ളിയാഴ്ച ഏറ്റുമുട്ടിയത്.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.