തിരുവനന്തപുരം: പണ്ട് പാലക്കാട് ബി.ഇ.എം ഹയർ സെക്കൻഡറി സ്കൂളിെൻറ മൈതാനത്ത് കാൽപന്തുകളി നടക്കുേമ്പാൾ ആവേശത്തോടെ പ്രതിരോധ കാവലൊരുക്കിയിരുന്ന ബാലൻ. വലുതായപ്പോൾ കളിക്കളത്തിൽ സാന്നിധ്യമറിയിച്ചില്ല. പക്ഷേ, കളത്തിനുപുറത്ത് ഫുട്ബാൾ മാമാങ്ക സംഘാടനത്തിലെ വെല്ലുവിളികളെയും വിമർശനങ്ങളെയും പ്രതിരോധിക്കാൻ അതേ ആവേശത്തോടെ ഇന്നുമുണ്ട്. ഫിഫ അണ്ടർ 17 ഫുട്ബാൾ ലോകകപ്പ് മത്സരങ്ങളുടെ ആവേശം കലൂർ അന്താരാഷ്ട്ര സ്റ്റേഡിയത്തിലേക്ക് കൊണ്ടുവരാൻ അക്ഷരാർഥത്തിൽ ഒറ്റയാൾപോരാട്ടം നടത്തിയ നോഡൽ ഒാഫിസറും സപ്ലൈകോ സി.എം.ഡിയുമായ എ.പി.എം. മുഹമ്മദ് ഹനീഷ്.
‘ചൂണ്ടിക്കാണിക്കാൻ നല്ലൊരു പരിശീലന ഗ്രൗണ്ട് പോലുമില്ലായിരുന്ന അവസ്ഥയിൽനിന്നായിരുന്നു തുടക്കം. പ്രതിസന്ധികളും ആശയക്കുഴപ്പങ്ങളും ഏറെയായിരുന്നു. ഫിഫ, എ.െഎ.എഫ്.എഫ്, ജി.സി.ഡി.എ, വിവിധ സർക്കാർ വകുപ്പുകൾ തുടങ്ങി വിവിധോദ്ദേശ്യ ഏജൻസികളുടെ ഏകോപനവും ആസൂത്രണവും ഫണ്ട് സമാഹരണവുമെല്ലാം വെല്ലുവിളിയായി. ഒറ്റക്ക് തുടങ്ങിയ യാത്രയാണിത്. ഇപ്പോൾ വൻജനാവലിയുണ്ട് ഒപ്പം’ -ഫിഫയുടെ കർശനനിർദേശങ്ങൾ നടപ്പാക്കി ‘മധുര പതിനേഴിെൻറ’ കളിയഴക് കേരളത്തിന് സമ്മാനിക്കാൻ നടന്ന വിജയവഴികൾ ‘മാധ്യമ’ത്തോട് വിവരിക്കുേമ്പാൾ അഭിമാനത്തിെൻറ തിളക്കമുണ്ട് മുഹമ്മദ് ഹനീഷിെൻറ കണ്ണുകളിൽ...
വേണമെങ്കിൽ ചക്ക വേരിലും കായ്ക്കും
ഇൗ പഴഞ്ചൊല്ല് അന്വർഥമാക്കിയ നാളുകളായിരുന്നു കഴിഞ്ഞ ആറുമാസക്കാലമെന്ന് ഹനീഷ് പറയുന്നു. രണ്ടേമുക്കാൽ വർഷംകൊണ്ട് നടക്കാത്ത കാര്യങ്ങളാണ് എല്ലാവരും ഒത്തൊരുമിച്ച് ഉണർന്ന് പ്രവർത്തിച്ചപ്പോൾ യാഥാർഥ്യമായത്. 2014 ജൂലൈയിലാണ് ലോകകപ്പ് വേദിക്കുവേണ്ടിയുള്ള ഇന്ത്യയിലെ ആദ്യ നോഡൽ ഒാഫിസറായി ഹനീഷ് നിയമിതനായത്. ആവർഷവും തൊട്ടടുത്തവർഷവും ഒന്നും നടന്നില്ല. പരിശോധനക്ക് വന്നപ്പോഴെല്ലാം അതൃപ്തി പ്രകടിപ്പിച്ചാണ് ഫിഫ സംഘം മടങ്ങിയത്. കേന്ദ്ര കായികമന്ത്രിയുടെ ശകാരം കൂടിയായതോടെ മുഖ്യമന്ത്രി പിണറായി വിജയൻ ഇടപെട്ടു. എല്ലാദിവസവും രാവിലെ 9.30ന് ഹനീഷും ജി.സി.ഡി.എ ചെയർമാൻ സി.എൻ. മോഹനനും കലക്ടറും വിലയിരുത്തൽയോഗം നടത്തണമെന്ന് അദ്ദേഹം നിർദേശിച്ചതോടെ കാര്യങ്ങൾ ട്രാക്കിലായി. മേയിൽ ഫിഫ സംഘം പരിശോധനക്ക് വരുന്നതുവരെ യുദ്ധകാലാടിസ്ഥാനത്തിലായിരുന്നു നടപടികൾ. സ്റ്റേഡിയത്തിൽനിന്ന് കച്ചവടക്കാരെ ഒഴിപ്പിക്കുന്നത് സംബന്ധിച്ച നിയമനടപടികൾ േവറെ. മെട്രോ ഏറ്റെടുത്ത ഭൂമിക്ക് കിട്ടിയ നഷ്ടപരിഹാരം കൊണ്ട് മഹാരാജാസ് ഗ്രൗണ്ടും മുൻ എം.എൽ.എ ഡൊമനിക് പ്രസേൻറഷെൻറ ആസ്തി വികസന ഫണ്ട് വിനിയോഗിച്ച് ഫോർട്ടുകൊച്ചി വെളി ഗ്രൗണ്ടും ടൂറിസം വകുപ്പിെൻറ ഫണ്ട് കൊണ്ട് പരേഡ് ഗ്രൗണ്ടും നവീകരിച്ചു. പ്രചാരണത്തിനുള്ള ട്രോഫി സ്വീകരണം, വൺ മില്യൻ ഗോൾ, ബാൾ റൺ റാലികൾ എന്നിവയെല്ലാം ജനങ്ങൾ നെഞ്ചേറ്റി.
അടിമുടി ‘ഇൻറർനാഷനൽ’
കോർണർ കിക്ക് എടുക്കുന്നിടത്ത് വരെ കാണികളെ പിടിച്ചിരുത്തി കളി കാണിക്കുന്ന രീതിയിൽനിന്ന് മാറി എങ്ങനെ അന്താരാഷ്ട്ര നിലവാരത്തിൽ മത്സരം നടത്താമെന്ന് ഫിഫ മത്സരങ്ങൾ കാണിച്ചുതരുമെന്ന് ഹനീഷിന് ഉറപ്പുണ്ട്. ഗ്രൗണ്ടിലെ പുല്ലിെൻറ വളർച്ച, അത് നനക്കാൻ ഉപയോഗിക്കുന്ന വെള്ളം, ടോയ്ലറ്റിലെ ടാപ്പിെൻറ നോബ് തുടങ്ങി ഫ്ലഡ്ലിറ്റിലെ ഒാരോ ബൾബിെൻറയും പ്രകാശസാന്ദ്രത വരെ ഫിഫയുടെ കർശന നിഷ്കർഷകൾ പാലിച്ചാണ് നടപ്പാക്കിയത്. 22 കൊല്ലം മുമ്പ് ഉണ്ടാക്കിയ സൗകര്യങ്ങൾ എങ്ങനെയൊക്കെയോ നിലനിർത്തിയാണ് കലൂർ സ്റ്റേഡിയത്തിൽ അന്താരാഷ്ട്ര ക്രിക്കറ്റ് മത്സരങ്ങളടക്കം നടത്തിയിരുന്നത്. സുരക്ഷ മാനദണ്ഡങ്ങളൊന്നും പാലിച്ചിരുന്നില്ല. എട്ട് മിനിറ്റ് കൊണ്ട് കാണികളെ ഒഴിപ്പിക്കാൻ കഴിയില്ല എന്നതിനാൽ ഒരുനിര മുഴുവൻ ഒഴിവാക്കി 75,000 പേർക്കിരിക്കാവുന്ന കലൂർ സ്റ്റേഡിയത്തിെൻറ ഇരിപ്പടശേഷി ഫിഫ ചുരുക്കി. അഗ്നിശമനം അടക്കമുള്ള സുരക്ഷ, ഇലക്ട്രിക്കൽ സംവിധാനം തുടങ്ങി രാജ്യാന്തര മാനദണ്ഡൾ പാലിക്കുന്ന അന്താരാഷ്ട്ര ഇവൻറുകൾ സംഘടിപ്പിക്കാൻ കേരളത്തെ പ്രാപ്തരാക്കുന്ന അനുഭവങ്ങളാണ് ഇതിലൂടെ ലഭിച്ചത്.
അഞ്ച് ഗ്രൗണ്ടുകൾ, നാളേക്കുള്ള നിക്ഷേപം
62 കോടി രൂപയാണ് ഫുട്ബാൾ മാമാങ്കത്തിനായി കേരളം ചെലവഴിച്ചത്. മത്സരശേഷം സ്റ്റേഡിയങ്ങൾ വിസ്മൃതിയിലാകുന്ന മുൻ അനുഭവങ്ങളിൽനിന്ന് പാഠമുൾക്കൊണ്ട് ഇവ ഭാവിയിലേക്ക് പ്രയോജനപ്പെടുത്തുന്നതിനുള്ള ശ്രമങ്ങൾ ലോകകപ്പ് കഴിയുേമ്പാൾ തന്നെ തുടങ്ങിവെക്കുമെന്ന് ഹനീഷ് പറയുന്നു. അന്താരാഷ്ട്ര നിലവാരമുള്ള അഞ്ച് ഗ്രൗണ്ടുകളാണ് കൊച്ചിക്ക് സ്വന്തമാകുന്നത്. നാളത്തെ താരങ്ങൾക്ക് രാജ്യാന്തരനിലവാരത്തിലേക്ക് ഉയരാനുള്ള തട്ടകങ്ങളാണിവ. പൊതുജനവിശ്വാസം സമാഹരിച്ച് ഇവയുടെ പരിപാലനം മികച്ച ഏജൻസികളെ ഏൽപിക്കാനുള്ള ശ്രമങ്ങൾ ഒക്ടോബറിൽ തന്നെ ആരംഭിക്കും. ഇന്ത്യയുടെ പ്രത്യേകിച്ച് കേരളത്തിെൻറ ഫുട്ബാൾ വികസനത്തിന് ഫിഫ എന്തെങ്കിലുമൊക്കെ ചെയ്യുമെന്ന പ്രത്യാശയും ഹനീഷ് പങ്കുവെച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.