സചിന്‍ ഞങ്ങളുടെ ചങ്കാണ് –സ്റ്റീവ് കോപ്പല്‍

ന്യൂഡല്‍ഹി:  ‘‘സചിന്‍ ടെണ്ടു ല്‍കര്‍ ഞങ്ങളുടെ ചങ്കാണ്.. രണ്ടാം സെമി കാണാന്‍ സചിന്‍ ഡല്‍ഹി ഗാലറിയിലുണ്ടാകുമോയെന്ന് അറിയില്ല. സ്റ്റേഡിയത്തില്‍ വന്നാലും ഇല്ളെങ്കിലും സചിന്‍ ഞങ്ങളുടെ ഹൃദയത്തിലുണ്ട്’’ -ഇടനെഞ്ചില്‍ കൈവെച്ച്  കേരള ബ്ളാസ്റ്റേഴ്സ് കോച്ച് സ്റ്റീവ് കോപ്പല്‍ പറഞ്ഞു.  രണ്ടാം സെമിക്ക് മുന്നോടിയായുള്ള വാര്‍ത്തസമ്മേളനത്തില്‍ ടീമിന്‍െറ സാധ്യതകള്‍ വിലയിരുത്തുകയായിരുന്നു കോച്ച്.  കേരളത്തെ സെമിയോളം എത്തിച്ച തന്ത്രങ്ങളുടെ തമ്പുരാന് ആവേശമാകുന്നത് സചിന്‍െറ സാന്നിധ്യമാണ്. ക്രിക്കറ്റില്‍ മറ്റാരെക്കാളും വലിയ ഉയരങ്ങള്‍ കീഴടക്കിയ ഇതിഹാസമാണ് സചിന്‍.

അങ്ങനെയൊരാള്‍ ഒപ്പംനിന്ന് കൈയടിക്കുന്നത് ഏതൊരു ടീമിന്‍െറയും ഭാഗ്യമാണ്. കേരളത്തിന്‍െറ നേട്ടങ്ങളില്‍ സചിന്‍െറ സാന്നിധ്യം വലിയ ഘടകം തന്നെ. കൊച്ചിയിലെ കാണികളുടെ പിന്തുണയാണ് നമ്മുടെ നേട്ടം. ഒന്നാം സെമി കൊച്ചിയില്‍ നാം നേടി. ഡല്‍ഹിയില്‍ സാഹചര്യം മറ്റൊന്നാണ്. എതിരാളികളുടെ തട്ടകത്തിലെ മത്സരത്തെക്കുറിച്ച് പക്ഷേ, ആശങ്കകളില്ല. എല്ലാ സാഹചര്യങ്ങളിലും കളിച്ച് പരിചയം നേടിയിരിക്കുന്നു ടീമംഗങ്ങള്‍. ഡല്‍ഹിയിലെ സാഹചര്യം കണക്കിലെടുത്ത്  അവസാന ഇലവനില്‍ മാറ്റങ്ങളുണ്ടാകും -കോപ്പല്‍ പറഞ്ഞു.

കേരള ബ്ളാസ്റ്റേഴ്സ് മികച്ച എതിരാളിയാണെന്ന് ഡല്‍ഹി ഡൈനാമോസ് കോച്ച് സംബ്രോട്ടോ.  ബെല്‍ഫോര്‍ട്ട്, നാസണ്‍ പോലുള്ള മികച്ച താരങ്ങളുണ്ട് അവരുടെ നിലയില്‍. ഒന്നാം സെമിയില്‍ ഞങ്ങള്‍ക്ക് പിഴച്ചു. അതു കഴിഞ്ഞു. ഡല്‍ഹിയില്‍ മറ്റൊന്നാണ് സംഭവിക്കാന്‍ പോകുന്നത്. കൊച്ചിയില്‍ കളിച്ച ടീമില്‍ മാറ്റങ്ങളുണ്ടാകും -സംബ്രോട്ടോ പറഞ്ഞു.
Tags:    
News Summary - steve coppell

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.