33ാമത് ദക്ഷിണമേഖല അക്വാട്ടിക് ചാമ്പ്യൻഷിപ്; കേരളത്തെ മുക്കി കർണാടക

തിരുവനന്തപുരം: ദക്ഷിണമേഖല അക്വാട്ടിക് ചാമ്പ്യൻഷിപ്പിലെ ഓളപ്പരപ്പിൽനിന്ന് സ്വർണം മുങ്ങിയെടുക്കാൻ കൊതിച്ച് കുളത്തിലിറങ്ങിയ കൗമാരകേരളം ആദ്യദിനം കർണാടകക്ക് മുന്നിൽ കൈകാലിട്ടടിക്കുന്നു.

പിരപ്പൻകോട് ഡോ.ബി.ആർ. അംബേദ്കർ അക്വാട്ടിക് ക്ലോംപ്ലക്സിൽ 44 ഫൈനലുകൾ പൂർത്തിയായപ്പോൾ ആറു സ്വർണവും ഏഴു വെള്ളിയും ആറു വെങ്കലവുമടക്കം 203 പോയന്‍റുമായി മൂന്നാം സ്ഥാനത്താണ് ആതിഥേയർ. 450 പോയന്‍റുമായി നിലവിലെ ചാമ്പ്യന്മാരായ കർണാടകയാണ് ഒന്നാം സ്ഥാനത്ത്. രണ്ടാം സ്ഥാനത്തുള്ള തമിഴ്നാടിന് 265 പോയന്‍റാണുള്ളത്. തെലങ്കാന, ആന്ധ്ര പ്രദേശ്, പുതുച്ചേരി എന്നിവരാണ് കേരളത്തിന് തൊട്ടു പിന്നിൽ.

കേരളത്തിനായി 1500 മീറ്റർ ആൺകുട്ടികളുടെ ഫ്രീസ്റ്റൈൽ ആർ. റുഹ്നു കൃഷ്ണ, 50 മീറ്റർ ഫ്രീസ്റ്റൈലിൽ ക്ലിഫോർഡ് ജോസഫ്, ആൺകുട്ടികളുടെ 200 മീറ്റർ ബ്രസ്റ്റ് സ്ട്രോക്കിൽ കെവിൻ ജിനു, ആൺകുട്ടികളുടെ 100 മീറ്റർ ബട്ടർഫ്ലൈ സ്ട്രോക്കിൽ ആദിദേവ് പി. പ്രദീവ്. 50 മീറ്റർ ഫ്രീസ്റ്റൈലിൽ ജോസഫ് വി. ജോസ്, 4x50 മീറ്റർ മെഡ് ലി റിലേയിൽ ക്രിസ്റ്റീന ശ്രേയ ബിനിൽ അളകനന്ദ, ഋതു എന്നിവരുമാണ് സ്വർണം നേടിയത്.

Tags:    
News Summary - South Region Aquatic Championship; Karnataka heading

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.