Posted On
date_range Updated On
date_range അഫ്സലിന് വെള്ളി; ആഹ്ലാദത്തിലാറാടി ഒറ്റപ്പാലം
ഒറ്റപ്പാലം: അന്താരാഷ്ട്രതലത്തിൽ വ്യക്തിമുദ്ര പതിപ്പിച്ചവർക്ക് ജന്മം നൽകിയ ഒറ്റപ്പാലത്തിന് ഏഷ്യൻ ഗെയിംസിൽ മുഹമ്മദ് അഫ്സൽ നേടിക്കൊടുത്തത് ചരിത്ര നേട്ടം. പാലപ്പുറം പുളിക്കലകത്ത് ബഷീർ -ഹസീന ദമ്പതികളുടെ മകനായ അഫ്സലാണ് 800 മീറ്റർ പുരുഷ വിഭാഗത്തിൽ വെള്ളിമെഡൽ നേടി ഒറ്റപ്പാലത്തിന്റെ അഭിമാനമായത്.
ഫൈനൽ പൂർത്തിയായ ഉടൻ മത്സരവേദിയിൽനിന്ന് പാലപ്പുറത്തെ കുടുംബങ്ങളുമായി അഫ്സൽ ആഹ്ലാദം പങ്കിട്ടു. സെപ്റ്റംബർ 25നാണ് ഏഷ്യൻ ഗെയിംസിൽ പങ്കെടുക്കുന്നതിനായി നാട്ടിൽനിന്ന് തിരിച്ചത്. സാഫ് ഗെയിംസിലും അഫ്സൽ മെഡൽ നേടിയിരുന്നു. ഏഴു വർഷമായി വായുസേനയുടെ ഭാഗമായി പ്രവർത്തിച്ചുവരുന്ന അഫ്സൽ ഒളിമ്പ്യൻ അഞ്ജു ബോബി ജോർജിന്റെ സഹോദരൻ അജിത് മാർക്കോസിന്റെ കീഴിലാണ് പരിശീലനം നടത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.