കൊച്ചി: കോവിഡ് ബയോ കുമിളയിൽ ഉൾപ്പെട്ട് കാണികൾക്ക് പ്രവേശനമില്ലെങ്കിലും കൊച്ചിയിൽ വീണ്ടും ഫുട്ബാൾ ആരവം. സന്തോഷ് ട്രോഫി ദേശീയ ഫുട്ബാൾ ടൂർണമെൻറിെൻറ സൗത്ത് സോൺ മത്സരങ്ങൾക്ക് ബുധനാഴ്ച കലൂർ ജവഹർലാൽ നെഹ്റു അന്താരാഷ്ട്ര സ്റ്റേഡിയത്തിൽ കിക്കോഫ്.
ബുധനാഴ്ച രാവിലെ 9.30ന് കേരളം ലക്ഷദ്വീപുമായി ഏറ്റുമുട്ടും. വൈകീട്ട് മൂന്നിന് പുതുച്ചേരി അന്തമാൻ- നികോബാറിനെ നേരിടും. നാലു ടീമുകളും എറണാകുളത്ത് വിവിധ ഗ്രൗണ്ടുകളിൽ പരിശീലനത്തിലാണ്.
കോവിഡിനെ തുടർന്ന് രണ്ട് ഐ.എസ്.എൽ ടൂർണമെൻറുകളും ഗോവയിൽ നടത്തിയതോടെ ഉറങ്ങിക്കിടന്ന കലൂർ സ്റ്റേഡിയത്തിന് ലഭിച്ച അപ്രതീക്ഷിത ഉണർവാണ് മത്സരങ്ങൾ.
ബുധൻ, വെള്ളി, ഞായർ ദിവസങ്ങളിലായി ആറു മത്സരങ്ങളാണ് നടക്കുന്നത്. കഴിഞ്ഞ ആഴ്ച മുതൽ ഇതിനായി സ്റ്റേഡിയത്തിൽ അറ്റകുറ്റപ്പണി തുടങ്ങിയിരുന്നു.
ജി.സി.ഡി.എക്ക് കീഴിലുള്ള സ്റ്റേഡിയം 30 വർഷത്തേക്ക് കേരള ക്രിക്കറ്റ് അസോസിയേഷന് പാട്ടത്തിന് നൽകിയിരിക്കുകയാണ്. കേരള ക്രിക്കറ്റ് ടീമിെൻറയും കേരള ബ്ലാസ്റ്റേഴ്സ് എഫ്.സിയുടെയും ഹോം ഗ്രൗണ്ടാണ് സ്റ്റേഡിയം.
2016 ഐ.എസ്.എൽ ഫൈനലിൽ ബ്ലാസ്റ്റേഴ്സ് അത്ലറ്റികോ കൊൽക്കത്തയെ ഫൈനലിൽ നേരിട്ടപ്പോൾ ലോകത്തെ ഏറ്റവും വലിയ അഞ്ചാമത്തെ ശബ്ദമുഖരിത ഗാലറിയായി കലൂർ സ്റ്റേഡിയം ചരിത്രത്തിൽ ഇടംപിടിച്ചിരുന്നു. 2017 ഫിഫ അണ്ടർ 17 ലോകകപ്പിന് വേദിയായും ഇവിടം മാറി.
സ്റ്റേഡിയത്തിെൻറ മേൽക്കൂര തുരുമ്പെടുത്തിട്ടുണ്ടെന്ന് അടുത്തിടെ ജി.സി.ഡി.എ നിയോഗിച്ച സ്ട്രക്ചറൽ എൻജിനീയർ റിപ്പോർട്ട് നൽകിയിരുന്നു.
മേൽക്കൂരയുടെ 40 ശതമാനം ഭാഗം പൊളിഞ്ഞുവീഴുമെന്ന സാഹചര്യത്തിൽ ബലക്ഷയം വിലയിരുത്താൻ സർക്കാർ വിദഗ്ധ സമിതി രൂപവത്കരിച്ചിട്ടുണ്ട്. ജി.സി.ഡി.എ ചുമതലപ്പെടുത്തിയ കൺസൽട്ടൻസിയുടെ റിപ്പോർട്ടിെൻറ അടിസ്ഥാനത്തിൽ പൊളിച്ചുപണിയണോ അറ്റകുറ്റപ്പണി മതിയോ എന്ന കാര്യം തീരുമാനിക്കും.
ഡിസംബർ ഒന്ന്
കേരള X ലക്ഷദ്വീപ് (രാവിലെ 9.30)
പുതുച്ചേരി X അന്തമാൻ-നികോബാർ (വൈകു. 3.00)
ഡിസംബർ മൂന്ന്
അന്തമാൻ-നികോബാർ X കേരളം (രാവിലെ 9.30)
ലക്ഷദ്വീപ് X പുതുച്ചേരി (വൈകു. 3.00)
ഡിസംബർ അഞ്ച്
അന്തമാൻ-നികോബാർ X ലക്ഷദ്വീപ് (രാവിലെ 9.30)
കേരളം X പുതുച്ചേരി (വൈകു. 3.00)
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.