Posted On
date_range Updated On
date_range റയലിനും പി.എസ്.ജിക്കും വേറെ ആളെ നോക്കാം; ലെനി യോരൊ മാഞ്ചസ്റ്റർ യുനൈറ്റഡിൽ
പാരിസ്: ഫ്രാൻസിന്റെ കൗമാരക്കാരനായ ഡിഫൻഡർ ലെനി യോരൊ മാഞ്ചസ്റ്റർ യുനൈറ്റഡിൽ. താരത്തിനായി ശക്തമായി രംഗത്തുണ്ടായിരുന്ന റയൽ മാഡ്രിഡിന്റെയും പാരിസ് സെന്റ് ജെർമെയ്നിന്റെയും (പി.എസ്.ജി) വെല്ലുവിളി 62 ദശലക്ഷം യൂറോയും എട്ട് കോടിയുടെ മറ്റു ആനുകൂല്യങ്ങളും നൽകാൻ തയാറായാണ് യുനൈറ്റഡ് മറികടന്നത്. ഫ്രഞ്ച് ക്ലബ് ലില്ലെയിൽനിന്ന് അഞ്ച് വർഷത്തെ കരാറിലാണ് 18കാരൻ ഓൾഡ് ട്രാഫോഡിൽ എത്തുന്നത്. ലിവർപൂളിനും താരത്തിൽ താൽപര്യമുണ്ടായിരുന്നു.
16ാം വയസ്സിലാണ് യോരോ ലില്ലെക്കായി ആദ്യ മത്സരത്തിനിറങ്ങിയത്. കഴിഞ്ഞ സീസണിൽ 32 മത്സരങ്ങളിൽ കളത്തിലിറങ്ങിയ താരം ഫ്രഞ്ച് ലീഗിൽ ടീമിനെ നാലാമതെത്തിക്കുന്നതിൽ നിർണായക പങ്ക് വഹിക്കുകയും രണ്ട് ഗോളുകൾ നേടുകയും ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.