പ്രൈം വോളി തോറ്റിട്ടും ഹീറോസ് സെമിയിൽ

കൊച്ചി: പിഴവുകളിൽ നിലതെറ്റിയ കാലിക്കറ്റ് ഹീറോസിന് പ്രൈം വോളിബാൾ ലീഗിൽ ബംഗളൂരു ടോർപിഡോസിനു മുന്നിൽ ദയനീയ പരാജയം. തോൽവിയറിഞ്ഞെങ്കിലും കാലിക്കറ്റ് സെമി ഫൈനലില്‍ കടന്നു. രണ്ടു സെറ്റിലെ വിജയമാണ് സെമിയിലേക്ക് വഴിതുറന്നത്.

3-2നായിരുന്നു ബംഗളൂരു ജയം. സ്കോർ 15-11, 15-11, 13-15, 10-15, 15-14. ഐബിന്‍ ജോസാണ് കളിയിലെ താരം. ആദ്യ രണ്ടു സെറ്റ് ഏകപക്ഷീയമായി സ്വന്തമാക്കിയ ബംഗളൂരു അഞ്ചാം സെറ്റ് തീ പാറുന്ന പോരാട്ടത്തിലൂടെ പിടിച്ചെടുത്താണ് ജയം നേടിയത്.

സെമി ഉറപ്പാക്കാന്‍ ബംഗളൂരുവിന് പക്ഷേ, ബുധനാഴ്ചത്തെ മത്സരം കൂടി കാത്തിരിക്കണം. ഇന്ന് മുംബൈ മീറ്റിയേഴ്സ് കൊച്ചി ബ്ലൂ സ്പൈക്കേഴ്സിനെതിരെ ഒരു സെറ്റെങ്കിലും ജയിച്ചാല്‍ ബംഗളൂരു സെമിയില്‍ കടക്കും.

Tags:    
News Summary - Prime Volley:Calicut Heroes in Semi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.