പ്രൈം വോളിബോള്‍ ലീഗ് താരലേലം ചൊവ്വാ​ഴ്​ച കൊച്ചിയില്‍

കൊച്ചി: പ്രൈം വോളിബോള്‍ ലീഗി​െൻറ താരലേലം ചൊവ്വാഴ്ച കൊച്ചിയില്‍ നടക്കും. 400ലേറെ ഇന്ത്യന്‍-അന്താരാഷ്ട്ര താരങ്ങളെ ലേലത്തില്‍ സ്വന്തമാക്കാന്‍ ഏഴു ഫ്രാഞ്ചൈസികളാണ് മത്സരിക്കുക. കാലിക്കറ്റ് ഹീറോസ്, കൊച്ചി ബ്ലൂ സ്പൈക്കേഴ്സ്, അഹമ്മദാബാദ് ഡിഫന്‍ഡേഴ്സ്, ഹൈദരാബാദ് ബ്ലാക്ക് ഹോക്സ്, ചെന്നൈ ബ്ലിറ്റ്സ്, ബെംഗളൂരു ടോര്‍പ്പിഡോസ്, കൊല്‍ക്കത്ത തണ്ടര്‍ബോള്‍ട്ട് ടീമുകളാണ് ഇത്തവണ പ്രൈം വോളി ലീഗ് കിരീടത്തിനായി മത്സരിക്കുക.

വോളിബോളിലെ എക്കാലത്തെയും വലിയ താരലേലമായിരിക്കും ഇത്. ഓരോ ഫ്രാഞ്ചൈസികള്‍ക്കും അവരുടെ ടീമിലേക്ക് മൊത്തം 14 കതാാരങ്ങളെ തിരഞ്ഞെടുക്കാം. ഇതില്‍ 12 ഇന്ത്യന്‍ കളിക്കാരും രണ്ട് അന്താരാഷ്ട്ര കളിക്കാരും ഉള്‍പ്പെടും. അശ്വല്‍ റായ്, അജിത്​ലാല്‍ സി, അഖിന്‍ ജി.എസ്, ദീപേഷ് കുമാര്‍ സിന്‍ഹ, ജെറോം വിനീത്, കാര്‍ത്തിക്.എ, നവീന്‍ രാജ ജേക്കബ്, വിനീത് കുമാര്‍ എന്നിവരുള്‍പ്പെടെയുള്ള ഇന്ത്യയിലെ മുന്‍നിര വോളിബോള്‍ താരങ്ങള്‍ പ്ലാറ്റിനം വിഭാഗത്തിലായിരിക്കും.

ഗോള്‍ഡ് കാറ്റഗറിയില്‍ 33 താരങ്ങളുണ്ട്. സില്‍വര്‍ (141), ബ്രോണ്‍സ് (205) എന്നിങ്ങനെയാണ് മറ്റു വിഭാഗങ്ങളിലെ കളിക്കാരുടെ എണ്ണം. അണ്ടര്‍ 21 വിഭാഗത്തില്‍ ആകെ 23 താരങ്ങളും ലേലത്തില്‍ മത്സരിക്കും. ഡേവിഡ് ലീ (യു.എസ്.എ), ലൂയിസ് അ​േൻറാണിയോ ഏരിയാസ് ഗുസ്മാന്‍ (വെനസ്വേല) എന്നിവരുള്‍പ്പെടെ നിരവധി അന്താരാഷ്​ട്ര താരങ്ങളും പ്രൈം വോളിബോള്‍ ലീഗ് ഇൻറർനാഷണല്‍ പ്ലെയര്‍ ഡ്രാഫ്റ്റില്‍ ഇടംപിടിച്ചിട്ടുണ്ട്.

അടുത്ത വര്‍ഷം നടക്കുന്ന പ്രൈം വോളിബോള്‍ ലീഗിനായി ഓരോ ടീമുകളും മുഖ്യപരിശീലകരെ ഇതിനകം പ്രഖ്യാപിച്ചിട്ടുണ്ട്. അഹമ്മദാബാദ് ഡിഫന്‍ഡേഴ്‌സ്-സജ്ജാദ് ഹുസൈന്‍, എസ് ദക്ഷിണാമൂര്‍ത്തി, ബെംഗളൂരു ടോര്‍പ്പിഡോസ്-കെ ആര്‍ ലക്ഷ്മിനാരായണ, കാലിക്കറ്റ് ഹീറോസ്-കിഷോര്‍ കുമാര്‍, ചെന്നൈ ബ്ലിറ്റ്‌സ്-ചന്ദര്‍ സിങ്, ഹൈദരാബാദ് ബ്ലാക്ക് ഹോക്‌സ്-റൂബന്‍ വൊലോച്ചിന്‍, കൊച്ചി ബ്ലൂ സ്‌പൈക്കേഴ്‌സ്-ഡോ. എം.എച്ച് കുമാര, കൊല്‍ക്കത്ത തണ്ടര്‍ബോള്‍ട്ട്-സണ്ണി ജോസഫ്.

മത്സരങ്ങള്‍ സോണി പിക്ചേഴ്സ് നെറ്റ്​വർക്കില്‍ സംപ്രേക്ഷണം ചെയ്യും. ബേസ്​ലൈന്‍ വെഞ്ചേഴ്സിനാണ് വിപണന അവകാശം. റുപേ ആണ് ടൈറ്റില്‍ സ്‌പോണ്‍സര്‍. എ23 പവേര്‍ഡ് ബൈ സ്‌പോണ്‍സര്‍മാരായി ബഹുവര്‍ഷ കരാറിലും ഒപ്പുവച്ചിട്ടുണ്ട്. ആകെ 24 മത്സരങ്ങളാണ് പ്രൈം വോളിബോള്‍ ലീഗില്‍ ഉണ്ടാവുക. മത്സരക്രമവും വേദിയും ഉടന്‍ പ്രഖ്യാപിക്കും.

Tags:    
News Summary - Prime Volleyball League star auction

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.