ഹൈദരാബാദ്: പ്രൈം വോളിബാള്‍ ലീഗ് നാലാം സീസണില്‍ കന്നിക്കാരായ ഗോവ ഗാര്‍ഡിയന്‍സിനെ ആവേശകരമായ പോരാട്ടത്തില്‍ കീഴടക്കി ബെംഗളൂരു ടോര്‍പിഡോസ്. അഞ്ച് സെറ്റ് മത്സരത്തിലാണ് ഗോവയെ തോല്‍പ്പിച്ച് ബെംഗളൂരു ജയം പിടിച്ചെടുത്തത്. സ്‌കോര്‍: 15-9, 11-15, 13-15, 17-15, 15-9.
യാലെന്‍ പെന്‍ റോസാണ് കളിയിലെ താരം. സേതുവിന്റെ ഒന്നാന്തരം സെര്‍വുകള്‍ ബെംഗളൂരുവിന് തുടക്കത്തില്‍തന്നെ വലിയ ലീഡ് നല്‍കി. യാലെന്‍ പെന്റോസിന്റെ സൂപ്പര്‍ സ്‌പൈക്കും ബെംഗളൂരുവിന് മുന്‍തൂക്കം നല്‍കി. രണ്ടാം സെറ്റിലും പെന്റോസിന്റെ സ്മാഷിലൂടെ ബെംഗളൂരു തുടങ്ങി. ഡിക്കന്‍സണ്‍ ഗോവയുടെ മറുപടി നല്‍കി. ഗോവ സൂപ്പര്‍ പോയന്റ് അവസരത്തിലൂടെ ലീഡ് ഉയര്‍ത്തി. പിന്നാലെ ബെംഗളൂരു സൂപ്പര്‍ പോയന്റ് അവസരം പാഴാക്കിയതോടെ രണ്ടാം സെറ്റ് ഗോവയുടെ കൈയിലായി.
മൂന്നാം സെറ്റിൽ ഒപ്പത്തിനൊപ്പം നിന്ന ശേഷമായിരുന്നു ഗോവ സെറ്റ് പിടിച്ചത്. നാലും അഞ്ചും സെറ്റുകൾ നേടി വമ്പൻ തിരിച്ചുവരവുമായി ബെംഗളൂരു 3-2ന് മത്സരം സ്വന്തമാക്കി. ഇന്ന് ആദ്യമത്സരത്തില്‍ ഡല്‍ഹി തൂഫാന്‍സും അഹ്മദാബാദ് ഡിഫന്‍ഡേഴ്‌സും ഏറ്റുമുട്ടും (വൈകീട്ട് 6.30). രാത്രി 8.30ന് മുംബൈ മിറ്റിയോഴ്‌സും ഹൈദരാബാദ് ബ്ലാക്ക് ഹോക്‌സും തമ്മിലാണ് രണ്ടാം മത്സരം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.