ജില്ല അത്ലറ്റിക് മീറ്റിൽ ഓവറോൾ ചാമ്പ്യന്മാരായ ഒളിമ്പിക് അത്ലറ്റിക് ക്ലബ് പാലക്കാട് ടീം
പാലക്കാട്: പാലക്കാട് ജില്ല അത്ലറ്റിക് മീറ്റിൽ അവസാനദിനം കരുത്തുകാട്ടി പാലക്കാട് ഒളിമ്പിക് അത്ലറ്റിക് ക്ലബ് ചാമ്പ്യന്മാർ. 319 പോയന്റുകൾ നേടിയാണ് ക്ലബിന്റെ നേട്ടം. സി.എഫ്.ഡി മാത്തൂർ രണ്ടാം സ്ഥാനവും പറളി ഹയർ സെക്കൻഡറി മൂന്നാം സ്ഥാനവും നേടി. യഥാക്രമം 154, 133 എന്നിങ്ങനെയാണ് പോയന്റുനില.
മെഡിക്കൽ കോളജ് സിന്തറ്റിക് മൈതാനത്ത് ശനിയാഴ്ച ആരംഭിച്ച ചാമ്പ്യൻഷിപ് ഞായറാഴ്ചയോടെ സമാപിച്ചു. ഒളിമ്പ്യൻ ടിന്റു ലൂക്ക വിജയികൾക്ക് സമ്മാനം വിതരണം ചെയ്തു. അസോസിയേഷൻ പ്രസിഡന്റ് സി. ഹരിദാസ് അധ്യക്ഷനായി. സെക്രട്ടറി എം. രാമചന്ദ്രൻ, എം. പ്രസന്നകുമാർ, പ്രഫ. സി. രാജേഷ്, എ.എസ്. സത്യൻ, ഡോ. വി. മഞ്ജു, സി. കവിത, ഡോ. പി.സി. ഏലിയാമ്മ, പി.ആർ. അശോകൻ, കായിക പരിശീലകൻ എസ്.എസ്. മൈക്കിൾ എന്നിവർ സംസാരിച്ചു.
വിവിധ സ്കൂൾ ക്ലബുകളിൽ നിന്നായി 1,200 കായികതാരങ്ങളാണ് രണ്ട് ദിവസമായി നടന്ന ചാമ്പ്യൻഷിപ്പിൽ പങ്കെടുത്തത്. നീണ്ട ഇടവേളയ്ക്ക് ശേഷമുള്ള മീറ്റിന് മത്സരാർത്ഥികളുടെ എണ്ണത്തിലും ഗണ്യമായ കുറവുണ്ടായി. കോവിഡിനെ തുടർന്ന് കഴിഞ്ഞ രണ്ടുവർഷം അത്ലറ്റിക് ചമ്പ്യൻഷിപ് നടന്നിരുന്നില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.