ലോക വെറ്ററൻ ടേബിൾ ടെന്നിസ് ചാമ്പ്യൻഷിപ്പിന് മസ്കത്ത് വേദിയാകും

മസ്കത്ത്: 2023ലെ ലോക വെറ്ററൻ ടേബിൾ ടെന്നിസ് ചാമ്പ്യൻഷിപ് 2023ന് ഒമാൻ ആതിഥ്യമരുളും. ജനുവരി 15 മുതൽ 21 വരെയാണ് ചാമ്പ്യൻഷിപ്. ഇതാദ്യമായാണ് മിഡിലീസ്റ്റിൽ ലോക വെറ്ററൻ ടേബിൾ ടെന്നിസ് ചാമ്പ്യൻഷിപ് നടക്കുന്നത്. ഇന്‍റർനാഷനൽ ടേബിൾ ടെന്നിസ് ഫെഡറേഷന്‍റെ (ഐ.ടി.ടി.എഫ്) ആഭിമുഖ്യത്തിൽ നടക്കുന്ന ചാമ്പ്യൻഷിപ്പിൽ 70 രാജ്യങ്ങളിൽനിന്നുള്ള 3,500 താരങ്ങൾ പങ്കെടുക്കും. മസ്കത്തിലെ ഒമാൻ കൺവെൻഷൻ ആൻഡ് എക്സിബിഷൻ സെന്‍ററാണ് വേദി. ചാമ്പ്യൻഷിപ്പിന്‍റെ ഭാഗ്യചിഹ്നം ഐ.ടി.ടി.എഫ്, ഒമാൻ ടേബിൾ ടെന്നിസ് അസോസിയേഷൻ (ഒ.ടി.ടി.എ), ഒമാൻ സെയിൽ എന്നിവയുടെ പ്രതിനിധികളുടെ സാന്നിധ്യത്തിൽ പ്രകാശനം ചെയ്തു.

വിവിധ കാറ്റഗറികളിലായി 40നും 90നും ഇടക്കുള്ള താരങ്ങളാണ് മാറ്റുരക്കുക. 44 ഇനങ്ങളിലാണ് മത്സരം. ഒമാൻ കൺവെൻഷൻ ആൻഡ് എക്സിബിഷൻ സെന്‍ററിലെ അഞ്ച് ഹാളുകൾ മത്സരങ്ങൾക്കായി ക്രമീകരിക്കും. മിഡിലീസ്റ്റിൽ ആദ്യമായി ലോക വെറ്ററൻ ടേബിൾ ടെന്നിസ് ചാമ്പ്യൻഷിപ് നടത്താൻ കഴിയുന്നതിൽ സന്തോഷമുണ്ടെന്ന് ഐ.ടി.ടി.എഫ് പ്രസിഡന്‍റ് പെട്ര സോർലിങ് പറഞ്ഞു. ഒമാന് ഇത് അഭിമാന മുഹൂർത്തമാണെന്ന് ഒ.ടി.ടി.എ പ്രസിഡന്‍റ് അബ്ദുല്ല ബമാഖലഫ് പറഞ്ഞു. അറേബ്യൻ പൂച്ചയാണ് ചാമ്പ്യൻഷിപ്പിന്‍റെ ഭാഗ്യചിഹ്നം. 'അൽ വഷഖ്' എന്നാണ് ഇതിന് പേരിട്ടിരിക്കുന്നത്. ഒമാന്‍റെ ടൂറിസം മേഖലക്കുകൂടി ചാമ്പ്യൻഷിപ് കരുത്തേകുമെന്നാണ് പ്രതീക്ഷയെന്ന് സംഘാടകർ അറിയിച്ചു. 

Tags:    
News Summary - World Veteran Table Tennis Championship in Muscat

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.