Posted On
date_range Updated On
date_range ഡുപ്ലാന്റിസിന് ലോകറെക്കോഡ്
സ്റ്റോക്ഹോം: പോൾവാൾട്ടിൽ സ്വീഡന്റെ അർമാന്റ് ഡുപ്ലാന്റിസിന് ലോക റെക്കോഡ്. സ്റ്റോക്ഹോം ഡയമണ്ട് ലീഗിൽ ഔട്ട്ഡോർ പോൾവാൾട്ടിലാണ് 6.16 മീ. ചാടി 26കാരൻ സ്വന്തം പേരിലുള്ള റെക്കോഡ് മാറ്റിയെഴുതിയത്. 2020ലാണ് 6.15 മീ. മറികടന്ന് ഡുപ്ലാന്റിസ് ഇതിഹാസതാരം സെർജി ബുബ്കയുടെ കാൽ നൂറ്റാണ്ടിലേറെ പഴക്കമുള്ള റെക്കോഡ് ഡുപ്ലാന്റിസ് സ്വന്തം പേരിലാക്കിയിരുന്നത്.
ഇൻഡോർ പോൾവാൾട്ടിലും 6.20 മീറ്ററുമായി ഡുപ്ലാന്റിസിന്റെ പേരിൽ തന്നെയാണ് ലോക റെക്കോഡ്. സ്വന്തം നാട്ടിൽ നടന്ന മീറ്റിൽ റെക്കോഡ് കുറിക്കാനായത് നിലവിലെ ഒളിമ്പിക് ചാമ്പ്യൻകൂടിയായ ഡുപ്ലാന്റിസിന് ഇരട്ടി മധുരമായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.