Posted On
date_range Updated On
date_range വിഷാദം; യുവ പാകിസ്താൻ സ്നൂക്കർ താരം മജീദ് അലി ആത്മഹത്യ ചെയ്തു
ന്യൂഡൽഹി: പ്രമുഖ പാകിസ്താൻ സ്നൂക്കർ കളിക്കാരനായ മജീദ് അലി(28) ആത്മഹത്യ ചെയ്തു. ഏഷ്യൻ അണ്ടർ -21ൽ വെള്ളി മെഡൽ ജേതാവായ അലിയെ ഫൈസലാബാദിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. വിഷാദ രോഗം കൊണ്ട് ബുദ്ധിമുട്ടിയിരുന്ന അലി മരം മുറിക്കുന്ന മെഷീൻ ഉപയോഗിച്ചാണ് ആത്മഹത്യ ചെയ്തതെന്ന് പൊലീസ് അറിയിച്ചു.
വിവിധ അന്താരാഷ്ട്ര മത്സരങ്ങളിൽ പാകിസ്താനെ പ്രതിനിധീകരിച്ച് മജീദ് അലി പങ്കെടുത്തിരുന്നു. ദേശീയ തലത്തിൽ മുൻ നിര റാങ്കുള്ള കളിക്കാരനാണ് മജീദ്. കൗമാര കാലം മുതൽ മജീദ് വിഷാദം കാരണം വളരെ പ്രയാസത്തിലായിരുന്നുവെന്നും എന്നാൽ ആത്മഹത്യയിലേക്ക് നയിക്കുമെന്ന് പ്രതീക്ഷിച്ചില്ലെന്നും സഹോദരൻ ഉമർ പറഞ്ഞു.
ഈ മാസം മരിക്കുന്ന രണ്ടാമത്തെ സ്നൂക്കർ താരമാണ് മജീദ്. അന്താരാഷ്ട്ര സൂക്കർ താരമായ മുഹമ്മദ് ബിലാൽ ഹൃദയാഘാതത്തെ തുടർന്ന് അടുത്തിടെയാണ് മരിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.