Posted On
date_range Updated On
date_range പാരാലിമ്പിക്സ്: ഹൈജംപിൽ വെള്ളി നേടി ഇന്ത്യയുെട നിഷാദ് കുമാർ
ടോക്യോ: ടോക്യോ പാരാലിമ്പിക്സിൽ ഇന്ത്യക്ക് വീണ്ടും മെഡൽ നേട്ടം. ഹൈ ജംപിൽ നിഷാദ് കുമാറാണ് ഏഷ്യൻ റെക്കോർഡോടെ മെഡൽ നേടിയത്. 2.06 മീറ്ററാണ് നിഷാദ് കുമാർ ചാടിയത്.
2.15 മീറ്റർ ചാടിയ അമേരിക്കയുടെ റോഡറിക് ടൗൺസെൻഡിനാണ് സ്വർണം. 2.06 മീറ്റർ ചാടിയ അമേരിക്കയുടെ ഡല്ലസ് വൈസിനാണ് വെങ്കലം. നിഷാദ് കുമാറും ഡല്ലസും ഒരേ ഉയരമാണ് ചാടിയതെങ്കിലും ആദ്യ അവസരത്തിൽ 2.02 മീറ്റർ പിന്നിട്ടതിനാൽ നിഷാദിന് വെള്ളി മെഡൽ സമ്മാനിക്കുകയായിരുന്നു.
പാരാലിമ്പിക്സിൽ ഇന്ത്യയുടെ രണ്ടാം മെഡൽ നേട്ടമാണിത്. ടേബിൾ ടെന്നീസിൽ വെള്ളിമെഡൽ നേടിയ ഭവിൻ ബെൻ പേട്ടലാണ് ഇന്ത്യക്ക് ആദ്യ മെഡൽ നേടിത്തന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദി, കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി അടക്കമുള്ളവർ നിഷാദിന് ആശംസകൾ നേർന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.