Posted On
date_range Updated On
date_range തായ്ലൻഡ് ഓപൺ: സിന്ധു ക്വാർട്ടറിൽ; ശ്രീകാന്തിന് മടക്കം
ബാങ്കോക്ക്: തായ്ലൻഡ് ഓപൺ ബാഡ്മിന്റണിൽ ഇന്ത്യയുടെ ഒളിമ്പിക് മെഡൽ ജേതാവ് പി.വി. സിന്ധു ക്വാർട്ടർ ഫൈനലിൽ പ്രവേശിച്ചു. രണ്ടാം റൗണ്ടിൽ 21-16, 21-13 സ്കോറിന് ദക്ഷിണ കൊറിയയുടെ സിം യൂ ജിനെയാണ് തോൽപിച്ചത്.
ജപ്പാന്റെ ലോക ഒന്നാം നമ്പർ അകാനെ യമാഗുചിയാണ് ക്വാർട്ടറിൽ സിന്ധുവിന്റെ എതിരാളി. അതേസമയം, ഇന്ത്യയുടെ മറ്റൊരു പ്രതീക്ഷയായിരുന്ന കിഡംബി ശ്രീകാന്ത് രണ്ടാം റൗണ്ടിൽ ഇറങ്ങാതെ അയർലൻഡിന്റെ നാട്ട് നിഗുയേന് വാക്കോവർ നൽകി. ഇതിന്റെ കാരണം വ്യക്തമല്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.