Posted On
date_range Updated On
date_range കബഡി ചാമ്പ്യൻഷിപ്പിനിടെ ഗ്യാലറി നിലംപൊത്തി; നൂറുകണക്കിന് പേർക്ക് പരിക്ക് VIDEO
ഹൈദരാബാദ്: ദേശീയ ജൂനിയർ കബഡി ചാമ്പ്യൻഷിപ്പിനിടെ ഗ്യാലറി തകർന്നുവീണ് നൂറുകണക്കിനു പേർക്ക് പരിക്കേറ്റു. തെലങ്കാനയിലെ സൂര്യാപേട്ടിൽ നടന്ന 47-ാമത് ദേശീയ ജൂനിയര്‍ കബഡി ചാമ്പ്യൻഷിപ്പിൻെറ ഉദ്ഘാടന ചടങ്ങിനിടെയാണ് സംഭവം.
കബഡി മത്സരം കാണാൻ തിങ്ങിനിറഞ്ഞ ഗ്യാലറി തന്നെയുണ്ടായിരുന്നു. ഇതിനിടെയാണ് ഗ്യാലറിയുടെ ഒരു ഭാഗം നിലംപൊത്തിയത്. ഇതിൻെറ ദൃശ്യങ്ങൾ പുറത്തുവന്നു.
പരിക്കേറ്റവരെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. താത്കാലികമായി കെട്ടിയുണ്ടാക്കിയ ഗ്യാലറി തകരാനുണ്ടായ കാരണം വ്യക്തമായിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.