തായ്വാൻ ഓപൺ വനിത ലോങ് ജംപിൽ സ്വർണം നേടിയ മലയാളി താരം നയന ജെയിംസ് (മധ്യത്തിൽ)
Posted On
date_range Updated On
date_range തായ്വാൻ ഓപൺ: ഏഷ്യൻ ചാമ്പ്യനെ അട്ടിമറിച്ച് നയനക്ക് ലോങ് ജംപ് സ്വർണം
തായ്പേയ്: തായ്വാൻ ഓപൺ വനിത ലോങ് ജംപിൽ ഇന്ത്യയുടെ മലയാളി താരം നയന ജെയിംസിന് സ്വർണം. ഏഷ്യൻ ചാമ്പ്യനും വൻകരയിലെ ഒന്നാം നമ്പർ താരവുമായ ജപ്പാന്റെ സുമിറെ ഹാതയെ രണ്ടാം സ്ഥാനത്താക്കിയാണ് നേട്ടം. 6.43 മീറ്റർ ചാടിയാണ് നയന സ്വർണത്തിലെത്തിയത്. ഹാത 6.37 മീറ്ററിൽ വെള്ളിയിലൊതുങ്ങി.
ഏഷ്യയിൽനിന്ന് 6.86 മീറ്റർ ഒളിമ്പിക് യോഗ്യത മാർക്ക് കടന്ന് പാരിസിലേക്ക് ടിക്കറ്റെടുത്ത ഏക താരമാണ് ഹാത. റാങ്കിങ്ങിൽ മുന്നേറ്റമുണ്ടാക്കിയാൽ ഒളിമ്പിക്സിന് യോഗ്യത നേടാനാവും നയനക്ക്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.