Posted On
date_range Updated On
date_range സംസ്ഥാന സബ് ജൂനിയർ ഹാൻഡ്ബാൾ: തൃശൂരിന് കിരീടം
കിളിമാനൂർ: സംസ്ഥാന സ്പോർട്സ് കൗൺസിലിന്‍റെയും സംസ്ഥാന ഹാൻഡ് ബാൾ അസോസിയേഷന്റെയും ആഭിമുഖ്യത്തിൽ നടന്ന 39ാമത് സംസ്ഥാന സബ് ജൂനിയർ ഹാൻഡ് ബാൾ ചാമ്പ്യൻഷിപ്പിൽ ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും വിഭാഗത്തിൽ തൃശൂർ ജില്ല ഒന്നാം സ്ഥാനം നേടി.
പെൺകുട്ടികളുടെ വിഭാഗത്തിൽ കണ്ണൂർ രണ്ടും മലപ്പുറം മൂന്നും സ്ഥാനം നേടി. ആൺകുട്ടികളുടെ വിഭാഗത്തിൽ കണ്ണൂരും ഇടുക്കിയും യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി. കിളിമാനൂർ ഗവ. ഹയർസെക്കൻഡറി സ്കൂൾ ഗ്രൗണ്ടിൽ നടന്ന സമാപന സമ്മേളനം ജില്ല പഞ്ചായത്ത് അംഗം ജി.ജി. ഗിരികൃഷ്ണൻ ഉദ്ഘാടനം ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.