സംസ്ഥാന സീനിയർ വോളിബാൾ ചാമ്പ്യൻഷിപ് വനിത വിഭാഗം സെമിഫൈനലിൽ മലപ്പുറവും പത്തനംതിട്ടയും തമ്മിലുള്ള മത്സരം (ഫോട്ടോ -പി. സന്ദീപ്)
കണ്ണൂർ: സംസ്ഥാന സീനിയർ വോളിബാൾ ചാമ്പ്യൻഷിപ്പിൽ വനിത വിഭാഗത്തിൽ തിരുവനന്തപുരം, മലപ്പുറം ടീമുകൾ ഫൈനലിൽ പ്രവേശിച്ചു.
തിങ്കളാഴ്ച നടന്ന ആദ്യ സെമിയിൽ തിരുവനന്തപുരം നേരിട്ടുള്ള മൂന്ന് സെറ്റുകൾക്ക് കോഴിക്കോടിനെ പരാജയപ്പെടുത്തിയാണ് ഫൈനലിലെത്തിയത്. രണ്ടാം സെമിയിൽ ഒന്നിനെതിരെ മൂന്ന് സെറ്റുകൾക്ക് പത്തനംതിട്ടയെ പരാജയപ്പെടുത്തി മലപ്പുറം ഫൈനലിലെത്തി. പുരുഷവിഭാഗം ഒന്നാം സെമി ഫൈനലിൽ തിരുവനന്തപുരം രണ്ടിനെതിരെ മൂന്ന് സെറ്റുകൾക്ക് തൃശൂരിനെ പരാജയപ്പെടുത്തി ഫൈനലിൽ പ്രവേശിച്ചു. ഫൈനൽ മത്സരം ചൊവ്വാഴ്ച നടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.